കുട്ടിയെ തട്ടിക്കൊണ്ടുപോയ സ്ഥലത്ത് പ്രതികളുമായി പൊലീസ്, നടന്ന സംഭവങ്ങൾ പുനരാവിഷ്കരിച്ചു, കാർ കസ്റ്റഡിയിൽ

Advertisement

കൊല്ലം:കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ സംഭവ ദിവസത്തെ പ്രതികളുടെ പ്രവർത്തികൾ പുനരാവിഷ്കകരിച്ചു. പ്രതികളുടെ ചാത്തന്നൂരിലെ വീട്ടിൽ നടത്തിയ തെളിവെടുപ്പിനിടയായിരുന്നു പുനരാവിഷ്കരിച്ചത്. ചാത്തന്നൂരിലെ പ്രതികളുടെ വീട്ടിലെ തെളിവെടുപ്പ് നാലര മണിക്കൂർ നീണ്ടു. വീട്ടിൽ നിന്ന് ബാങ്കിലെ രേഖകൾ കണ്ടെടുത്തു. കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാർ കസ്റ്റഡിയിലെടുത്തു.

വ്യാജ നമ്പർ പ്ലേറ്റ് നിർമ്മിച്ച സ്ഥലത്തും കുട്ടിയെ തട്ടിക്കൊണ്ടുപോയ സ്ഥലത്തും പ്രതികളെ എത്തിച്ച് ഇന്ന് തെളിവെടുക്കും. വീട്ടിലെ തെളിവെടുപ്പിനുശേഷം പാരിപ്പള്ളിയിൽ ഗിരിജയുടെ കടയിലെത്തിയാണ് തെളിവെടുപ്പ് നടത്തിയത്.ഗിരിജയുടെ ഫോണിൽ നിന്നാണ് അനിത കുട്ടിയുടെ അമ്മയ്ക്ക് ഫോൺ ചെയ്തത്. ഇതിനുശേഷം കുട്ടിയെ തട്ടിക്കൊണ്ടുപോയ സ്ഥലമാണ് ഓയൂർ കാറ്റാടിയിൽ പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തി.