ഡോ. ഷഹനയുടെ ആത്മഹത്യ: റുവൈസിന്റെ പിതാവിനെയും കേസിൽ പ്രതി ചേർത്തു

Advertisement

തിരുവനന്തപുരം:
തിരുവനന്തപുരത്തെ പിജി ഡോക്ടർ ഷഹനയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡോക്ടർ റുവൈസിന്റെ പിതാവിനെയും കേസിൽ പ്രതി ചേർത്തു. റുവൈസിന്റെ അച്ഛനും സ്ത്രീധനത്തിനായി സമ്മർദം ചെലുത്തിയെന്നാണ് ഷഹനയുടെ മാതാവ് നൽകിയ മൊഴി. ഇതേ തുടർന്നാണ് ഇയാളെയും കേസിൽ പ്രതി ചേർത്തത്

അതേസമയം ഇയാൾ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. കരുനാഗപ്പള്ളിയിലെ വീട് പൂട്ടിയ നിലയിലാണ്. ബന്ധു വീടുകളിലടക്കം പോലീസ് പരിശോധന നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായിട്ടില്ല. റുവൈസിനെ പോലീസ് തിങ്കളാഴ്ച കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.