തിരുവനന്തപുരം:
കോട്ടയം ജില്ലയിലെ വാഴൂരിൽ വളർന്നവരും ഒരുപാർട്ടിയിലെ അംഗങ്ങളും ആത്മസുഹൃത്തുക്കളുമായിരുന്നു കാനം രാജേന്ദ്രനും വാഴൂർ സോമൻ എം എൽ എ യും. കാനം രണ്ട് തവണ വാഴൂരിൻ്റ ജനപ്രതിനിധിയായപ്പോൾ വാഴുര്കാരനായ വാഴൂർ സോമന് പിന്നെയും വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നു പീരുമേട്ടിൽ നിന്നും ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെടാൻ.
കൂട്ടിക്കൽ എന്തയാറ്റിലെ താളുകൾ എസ്റ്റേറ്റിലെ സൂപ്പർവൈസർ ആയിരുന്നു കാനത്തിന്റെ പിതാവ്. കാനം രാജേന്ദ്രൻ ജനിച്ചത് കൂട്ടിക്കലിൽ ആയിരുന്നു.14 വയസ്സുവരെ ഇവിടെ ജീവിച്ച ശേഷമാണ് പിന്നീട് കാനത്തേക്ക് മടങ്ങിയത്.
വാഴൂർ എൻ എസ് എസ് കോളേജിൽ എ ഐ എസ് എഫ് പൊതുവേദിയിൽ വച്ചായിരുന്നു ആദ്യം കാനത്തെ വാഴൂർ സോമൻ കണ്ടുമുട്ടിയത്.പിന്നീട് അത് സൗഹൃദമായി, ആത്മബന്ധമായി.1974 രാജേന്ദ്രൻ എ ഐ വൈ എഫ് കോട്ടയം ജില്ലാ സെക്രട്ടറിയും വാഴൂർ സോമൻ എ ഐ എസ് എഫ് ഇടുക്കി ജില്ലാ സെക്രട്ടറിയായും പ്രവർത്തനം ആരംഭിച്ചപ്പോൾ ഇരുവരുടെയും ബന്ധം ആത്മ സുഹൃത്ത് ബന്ധമായി മാറിയതായി വാഴൂർ സോമൻ പറഞ്ഞു.പീരുമേട്ടിലെ തോട്ടം തൊഴിലാളികളുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി ആദ്യകാലം മുതൽ തൻ്റെ എല്ലാ വളർച്ചയിലും രാജേട്ടന്റെ പങ്ക് പറഞ്ഞറിയിക്കാൻ കഴിയാത്തതാണെന്നും വാഴൂർ സോമൻ എം എൽ എ അനുസ്മരിച്ചു.