പാതി ഭക്ഷിച്ച നിലയില്‍ മൃതദേഹം… യുവാവ് കൊല്ലപ്പെട്ടത് കടുവയുടെ ആക്രമണത്തിലെന്ന് നിഗമനം

Advertisement

കടുവയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. വയനാട് ബത്തേരിയില്‍ മരോട്ടിത്തറപ്പില്‍ കുട്ടപ്പന്റെ മകന്‍ പ്രജീഷാണ് കൊല്ലപ്പെട്ടത്. ബത്തേരിക്ക് സമീപം വാകേരി മൂടക്കൊല്ലിയിലെ വയലില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പാതി ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹം, പല ഭാഗങ്ങളും വേര്‍പെട്ടിരുന്നു. പുല്ല് അരിയാന്‍ പോയ പ്രജീഷ് തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ചു പോയ സഹോദരനാണ് മൃതദേഹം കണ്ടത്. കടുവയുടെ ആക്രമണം എന്നാണ് പ്രാഥമിക നിഗമനം.
വനത്തിനോട് ചേര്‍ന്ന് കടുവയുടെ സാന്നിധ്യമുള്ള ജനവാസ മേഖലയാണിത്. കഴിഞ്ഞവര്‍ഷവും വാകേരിയില്‍ കടുവ ഇറങ്ങിയിരുന്നു. അന്ന് കടുവയുടെ ആക്രമണത്തില്‍ രണ്ടു പേര്‍ക്ക് പരുക്കേറ്റിരുന്നു.

Advertisement