മുണ്ടക്കയത്ത് പന്ത്രണ്ടും പത്തും വയസ്സുള്ള സഹോദരങ്ങൾ വീട് വിട്ടറിങ്ങി; ഒടുവിൽ സംഭവിച്ചത് ….

Advertisement

മുണ്ടക്കയം: പന്ത്രണ്ടും പത്തും വയസ്സുള്ള സഹോദരങ്ങൾ വീട്ടുകാരറിയാതെ വീട് വിട്ടിറങ്ങി. മുണ്ടക്കയത്തിനടുത്ത് വണ്ടൻപതാൽ മൈത്രീ നഗറിലെ വീട്ടിൽ നിന്നുമാണ് കുട്ടികളെ കാണാതായത്.
ഇന്ന് ഉച്ചയോടെയാണ് കുട്ടികളെ കാണാതായ വിവരം സമൂഹ മാധ്യമങ്ങളിലൂടെ പുറം ലോകമറിഞ്ഞത്.ഇതോടെ
കുട്ടികളുടെ ചിത്രങ്ങളുമായി മുണ്ടക്കയത്തും സമീപ പ്രദേശങ്ങളിലും ആളുകൾ തിരച്ചിൽ തുടങ്ങി.
ഇതിനിടെ കൊല്ലം-തേനി ദേശീയ പാതയിലൂടെ നടന്നു വരുന്ന കുട്ടികളെ പെരുവന്താനം കൊടികുത്തിക്ക് സമീപം വീട്ടമ്മ കണ്ടെത്തി. സംശയം തോന്നിയ വീട്ടമ്മ പെരുവന്താനം ഗ്രാമ പഞ്ചായത്തംഗം പി.വൈ.നിസാറിനെ വിവരം അറിയിച്ചതിനെ തുടർന്ന് കുട്ടികളെ അനുനയിപ്പിച്ച് വീട്ടിലെത്തിക്കുകയായിരുന്നു. കുട്ടിക്കാനത്തിന് പോകുവാനാണ് വീട്ടിൽ നിന്നും ഇറങ്ങിയതെന്നാണ് ഇവർ പോലീസിനോട് പറഞ്ഞത്. 12 വയസ്സുള്ള പെൺകുട്ടിയും 10 വയസ്സുള്ള ആൺകുട്ടിയും പിതാവ് മാത്രം വിട്ടിലുള്ളപ്പോൾ ഇറങ്ങിപ്പോയതിൻ്റെ കാരണം വ്യക്തമല്ല.

Advertisement