തിരുവനന്തപുരം. യുവ ഡോക്ടർ ഷഹ്നയുടെ മരണത്തിൽ പോലിസ് അന്വേഷണം വ്യാപിപ്പിക്കുന്നു. പ്രതി റുവൈസിൻ്റെ പിതാവിനെ പ്രതിചേർത്തെങ്കിലും ഇയാൾ ഒളിവിലാണ്. ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങൾ പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.
അതേസമയം അറസ്റ്റിലായ പ്രതി റുവൈസ് നൽകിയ ജാമ്യാപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും.
തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യ അപേക്ഷ പരിഗണിക്കുക. ജാമ്യം നൽകുന്നതിനെ എതിർത്ത് കസ്റ്റഡി അപേക്ഷ നൽകാനാണ് പോലീസിന്റെ നീക്കം.