ശബരിമലയിൽ തിരക്കിന് ശമനമില്ല

Advertisement

ശബരിമല. അഭൂതപൂര്‍മായ തിരക്കും നിയന്ത്രണത്തിലെ അപാകതയും മൂലം ശബരിമലയിൽ തിരക്കിന് ശമനമില്ല . മരക്കൂട്ടത്തും ശരം കുത്തിയിലും സഹികെട്ടു ഭക്തർ പ്രതികരിച്ചു. അപകടകരാമയി ബാരിക്കേഡുകൾ ചാടി കടക്കുന്നത് തടയാൻ ആകാതെ പോലീസ്. പോലീസിനോട് തട്ടികയറി തീർത്ഥാടകർ നിയന്ത്രണം ലംഘിക്കുന്നത് പതിവായി.

പതിനെട്ടാം പടി കയറുന്ന ഭക്തരുടെ എണ്ണത്തിൽ പുരോഗതി ഇല്ലാത്തതാണ് തിരക്കുവര്‍ദ്ധിക്കുന്നതിന് പ്രധാനകാരണമെന്ന് പറയുന്നു. മിനിറ്റിൽ കയറുന്നത് 60 പേർ മാത്രമാണ്.

നിലക്കലിൽ തീർത്ഥാടക വാഹനങ്ങൾക്ക് നിയന്ത്രണം. .വൈകാരികമായി പ്രതികരിച്ച് ഭക്തർ മടങ്ങുന്നു. ‘ഇത്രയും തിരക്കും ബുദ്ധിമുട്ടും നേരിട്ടത് ആദ്യ അനുഭവം ‘ ‘ഇനി ശബരിമലയിലേക്ക് വരാൻ തോന്നാത്ത രീതിയിലുള്ള ബുദ്ധിമുട്ടുകളാണ് നേരിട്ടത്’ എന്ന് ഭക്തരില്‍ ചിലര്‍ പരാതിപ്പെട്ടു. തമിഴ്നാട്ടിൽ നിന്നെത്തിയ തീർത്ഥടകർ ദർശനം നടത്താനാവാതെ മടങ്ങിയെന്നും പരാതിവന്നു.

വെർച്ചൽ ക്യൂ വഴി 90,000 പേരാണ് ഇന്ന് ദർശനത്തിനുവേണ്ടി ബുക്ക് ചെയ്തിരിക്കുന്നത്. പമ്പയിൽ സ്പോട്ട് ബുക്കിങ്ങിന് വേണ്ടി കാത്തുനിൽക്കുന്നതും ആയിരക്കകണക്കിന് തീർത്ഥാടകർ. പമ്പയിലും സന്നിധാനത്തും തിരക്കേറിയതോടെ എരുമേലിയിലും നിലക്കലിലും അടക്കം തീർത്ഥാടക വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. മരക്കൂട്ടത്തും ശരംകുത്തിയിലും ക്യൂ മണിക്കൂറുകൾ നീളുന്നതോടെ ബാരിക്കേഡുകൾ മറികടക്കുന്ന ഭക്തരുടെ എണ്ണവും വർദ്ധിച്ചു. ക്യൂ കോംപ്ളക്സുകൾക്ക് പുറത്തേക്കും തീർത്ഥാടകരുടെ നീണ്ട നിരയുണ്ട്. അതേസമയം, തിരക്കിന്റെ പശ്ചാത്തലത്തിൽ ദർശന സമയം വർദ്ധിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങളിൽ ഇന്നും ചർച്ച തുടരും.

Advertisement