2023 ഡിസംബർ 10 ഞായർ
BREAKING NEWS
ഇന്ന് ദേശീയ മനുഷ്യാവകാശ ദിനം
👉കാനത്തിന് വിട നല്‍കാൻ ആയിരങ്ങൾ. മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ കാനത്തെ വീട്ടിലെത്തി.
👉രാവിലെ 10.30 ന് സംസ്ക്കാര ചടങ്ങുകൾ കാനത്തെ വീട്ടുവളപ്പിൽ ആരംഭിച്ച് 11 മണിയോടെ പൂർത്തിയാകും.തുടർന്ന് അനുസ്മരണ യോഗം.
👉 മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാർ, സി പി ഐ ദേശീയ സെക്രട്ടറി ഡി രാജ ഉൾപ്പെടെയുള്ള പ്രുമുഖർ സംസ്ക്കാര ചടങ്ങിനെത്തും.
👉സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് പാർട്ടി പ്രവർത്തകരും കാനത്തെ കൊച്ചു കളപ്പുരയിടം വീട്ടിലെത്തിയിട്ടുണ്ട്.
👉ഓയൂരിൽ കുട്ടിയെ തട്ടികൊണ്ട് പോയ സംഭവത്തിൽ ഇന്നും തെളിവെടുപ്പ്
🌴 കേരളീയം 🌴
🙏ശബരിമല ദര്‍ശന സമയം നിലവിലെ സാഹചര്യത്തില്‍ വര്‍ദ്ധിപ്പിക്കാന്‍ കഴിയില്ലെന്ന് തന്ത്രി അറിയിച്ചതായി ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍. ശബരിമലയിലെ അനിയന്ത്രിതമായ തിരക്കിന്റെ പശ്ചാത്തലത്തില്‍ ദേവസ്വം ബെഞ്ച് നടത്തിയ പ്രത്യേക സിറ്റിംഗിലാണ് നിലപാട് അറിയിച്ചത്.
🙏ശബരിമല ദര്‍ശനത്തിനായുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് പരിധി 90,000ല്‍ നിന്ന് 80,000 ആക്കി കുറച്ചു. ക്രമാതീതമായ ഭക്തജന തിരക്ക് കണക്കിലെടുത്ത് ദേവസ്വം മന്ത്രിയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും സംയുക്തമായി നടത്തിയ കൂടിയാലോചനക്കൊടുവിലാണ് ബുക്കിംഗ് പരിധി കുറക്കാന്‍ തീരുമാനമായത്.
🙏ശബരിമല അപ്പാച്ചിമേട്ടില്‍ 12 വയസ്സുകാരി കുഴഞ്ഞുവീണു മരിച്ചു. തമിഴ്നാട് സ്വദേശിനിയായ പത്മശ്രീയാണ് കുഴഞ്ഞുവീണ് മരിച്ചത്. ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ മുന്‍പേ ഉണ്ടായിരുന്ന കുട്ടിയെ കുഴഞ്ഞുവീണ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
🙏ശ്രീ ഗോകുലം മെഡിക്കല്‍ കോളജിലെ ഹോസ്റ്റലിന് മുകളില്‍ നിന്നും വീണ് പരിക്കേറ്റ വിദ്യാര്‍ത്ഥിനി മരിച്ചു. എറണാകുളം സ്വദേശിയും മൂന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുമായി അതിഥി ബെന്നിയാണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് ഹോട്ടല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണത്.
🙏കോഴിക്കോട് ഓര്‍ക്കാട്ടേരിയില്‍ ഭര്‍തൃവീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിന്റെ മാതൃസഹോദരന്‍ അറസ്റ്റില്‍. ആത്മഹത്യ ചെയ്ത ഷബ്നയുടെ ഭര്‍ത്താവിന്റെ മാതൃസഹോദരന്‍ ഹനീഫയാണ് അറസ്റ്റിലായിരിക്കുന്നത്. ഹനീഫ ഷബ്നയെ മര്‍ദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ആത്മഹത്യ പ്രേരണക്കുറ്റം, മര്‍ദനം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഹനീഫയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
🙏ഹമാസുമായി ബന്ധപ്പെട്ട് വിദേശകാര്യമന്ത്രാലയം നല്‍കിയ മറുപടിയില്‍ വിവാദം. തന്റെ പേരില്‍ നല്‍കിയ മറുപടി തന്റെ അറിവില്ലാതെയാണെന്നും അന്വേഷണം വേണമെന്നും കേന്ദ്രമന്ത്രി മീനാക്ഷി ലേഖി ആവശ്യപ്പെട്ടു. എന്നാല്‍ മറുപടി വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് നല്‍കിയതെന്നും സംഭവിച്ചത് സാങ്കേതിക പിഴവാണെന്നും പിന്നീട് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
🙏കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ സംഭവ ദിവസത്തെ പ്രതികളുടെ പ്രവര്‍ത്തികള്‍ പുനരാവിഷ്‌കകരിച്ച് പോലിസ്. പ്രതികളുടെ ചാത്തന്നൂരിലെ വീട്ടില്‍ നടത്തിയ തെളിവെടുപ്പിനിടയായിരുന്നു പുനരാവിഷ്‌കരണം. വീട്ടില്‍ നിന്ന് ബാങ്കിലെ രേഖകള്‍ കണ്ടെടുത്തു. കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാര്‍ കസ്റ്റഡിയിലെടുത്തു.
🙏ശബരിമല സന്നിധാനത്ത് തീര്‍ത്ഥാടകര്‍ക്ക് അടിയന്തര വൈദ്യ സഹായത്തിന് കനിവ് 108 സ്‌പെഷ്യല്‍ റെസ്‌ക്യൂ ആംബുലന്‍സ് ഉടന്‍ വിന്യസിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കനിവ് 108 ആംബുലന്‍സിന്റെ റെസ്‌ക്യു വാന്‍ അപ്പാച്ചിമേട് കേന്ദ്രമാക്കി പമ്പ മുതല്‍ സന്നിധാനം വരെ സേവനം നടത്തുന്നതിന് കഴിഞ്ഞ ദിവസം ഹൈക്കോടതി അനുമതി നല്‍കി.
🙏എം.വി.ഗോവിന്ദന്‍ നല്‍കിയ മാനനഷ്ടക്കേസില്‍ സ്വപ്ന സുരേഷിനോട് തളിപ്പറമ്പില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം. ഭീഷണിയുള്ളതിനാല്‍ ചോദ്യം ചെയ്യലിനായി കണ്ണൂര്‍ തളിപ്പറമ്പില്‍ ഹാജാരാകാനാവില്ലെന്നും കൊച്ചിയില്‍ ചോദ്യം ചെയ്യണമെന്നുമായിരുന്നു സ്വപ്നയുടെ വാദം. ഭീഷണി ഉണ്ടെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥന് അപേക്ഷ നല്‍കാമെന്ന് കോടതി നിര്‍ദ്ദേശിച്ചു.
🙏28-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്കു തിരുവനന്തപുരത്ത് തുടക്കം. ഐഎഫ്എഫ്കെ ലോകത്തെ ഏതു ചലച്ചിത്ര മേളയോടും കിട പിടിക്കുന്നതാണെന്ന് ചടങ്ങ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
🙏വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. വാകേരി കൂടല്ലൂര്‍ മൂടക്കൊല്ലി സ്വദേശി മാരോട്ടിതടത്തില്‍ പ്രജീഷ് (36) ആണ് മരിച്ചത്. സുല്‍ത്താന്‍ ബത്തേരി വാകേരി മൂടക്കൊല്ലി കൂടല്ലൂരിലാണ് സംഭവം. പുല്ലരിയാന്‍ പോയപ്പോഴായിരുന്നു കടുവയുടെ ആക്രമണം ഉണ്ടായത്. സഹോദരന്‍ നടത്തിയ തെരച്ചിലിലാണ് പ്രജീഷിന്റെ മൃതദേഹം ഭക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.
🇳🇪 ദേശീയം 🇳🇪
🙏ആധാര്‍ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ മാറ്റം വരുത്തി കേന്ദ്ര സര്‍ക്കാര്‍. വിരലയടയാളം നല്‍കാന്‍ കഴിയാത്തവര്‍ക്ക് ഐറിസ് സ്‌കാന്‍ ചെയ്ത് ആധാര്‍ നല്‍കാം. ഐറിസ് സ്‌കാന്‍ പറ്റാത്തവര്‍ക്ക് വിരലടയാളം മാത്രം മതി. വിരലടയാളവും ഐറിസ് സ്‌കാനും ഇല്ലെങ്കിലും എന്റോള്‍ ചെയ്യാം. ഇങ്ങനെ എന്റോള്‍ ചെയ്യുന്നവരുടെ പേരും ഫോട്ടോയുമടക്കം സോഫ്ട് വെയറില്‍ രേഖപ്പെടുത്തണം.
🙏മിഷോം ചുഴലിക്കാറ്റിലും കനത്ത മഴയിലും ദുരിതത്തിലായ തമിഴ് നാടിന് സഹായഹസ്തം നീട്ടിയ കേരളത്തിന് നന്ദി അറിയിച്ച് തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. തമിഴ്നാട്ടിലെ മഴക്കെടുതിയില്‍ കേരളത്തിന്റെ പിന്തുണ അറിയിച്ച മുഖ്യമന്ത്രി പിണറായി വിജയനോടാണ് സ്റ്റാലിന്‍ നന്ദി അറിയിച്ചത്. തമിഴ്നാടിന്റെ ഹൃദയത്തില്‍ തൊട്ട കരുതലെന്നാണ് കേരളത്തിന്റെ പിന്തുണയെ മുഖ്യമന്ത്രി സ്റ്റാലിന്‍ വിശേഷിപ്പിച്ചത്.
🙏പാര്‍ലമെന്റില്‍ വംശീയ അധിക്ഷേപത്തിന് വിധേയനായ ഡാനിഷ് അലി എംപിയെ ബി.എസ്.പിയില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടികാട്ടിയാണ് അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.
🇦🇽 അന്തർദേശീയം 🇦🇺
🙏ദുബായ് നഗരത്തിലെ ബര്‍ദുബൈയില്‍ പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന ശിവക്ഷേത്രം അടക്കുന്നു. ഈ ക്ഷേത്രത്തിന്റെ പ്രവര്‍ത്തനം ജനുവരി മൂന്ന് മുതല്‍ ജബല്‍അലിയിലെ പുതിയ ഹിന്ദുക്ഷേത്രത്തിലായിരിക്കും.
🏏കായികം🏏
🙏വനിതാ ട്വന്റി20 പരമ്പരയിലെ ഇംഗ്ലണ്ടിനെതിരായ രണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് 4 വിക്കറ്റ് തോല്‍വി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് 80 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 52 പന്തുകള്‍ ബാക്കിയിരിക്കേ ആറുവിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.
🙏ദക്ഷിണാഫ്രിക്കക്കെ
തിരായ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലെ ഇന്ത്യയുടെ ആദ്യ മത്സരം ഇന്ന് വൈകീട്ട് 7.30ന് ആരംഭിക്കും. രോഹിത് ശര്‍മ, വിരാട് കോഹ്ലി, കെ.എല്‍.രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ തുടങ്ങിയ പ്രമുഖര്‍ക്ക് അവധി നല്‍കിയ പരമ്പര സൂര്യകുമാര്‍ യാദവാണ് നയിക്കുന്നത്.