കൊച്ചി.നവ കേരള സദസ്സിൽ നടക്കുന്ന അക്രമങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയനെ ഒന്നാം പ്രതിയാക്കി കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ
മുഖ്യമന്ത്രി സഞ്ചരിക്കുന്ന ബസ്സിന് പിന്നാലെ ട്രാവലറിൽ ക്രിമിനൽ സംഘം സഞ്ചരിക്കുന്നു. കരിങ്കൊടി കാണിക്കുന്നവരെ ഈ ക്രിമിനൽ സംഘം കൈകാര്യം ചെയ്യുന്നു എന്നും ആരോപണം. നവകേരള സദസിനെത്തുന്നവർക്ക് മർദ്ദനം
ഏല്ക്കുന്നതിൽ അപമാനം സർക്കാറിന് എന്ന് പി.കെ കുഞ്ഞാലിക്കുട്ടി.സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിയോഗത്തെ തുടർന്ന് മാറ്റിവെച്ച നവകേരള സദസ്സ് കൊച്ചിയിൽ ഇന്ന് പുനരാരംഭിക്കും.
നവകേരള സദസിന്റെ വേദികളിൽ ഉണ്ടാകുന്ന അക്രമങ്ങൾക്ക് കാരണം മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയുടെ ബസിന് പിന്നാല ട്രാവലറിൽ ക്രിമിനൽ സംഘം സഞ്ചരിക്കുന്നു.കരിങ്കൊടി കാട്ടുന്നവരെ ഈ കിമിനൽ സംഘം കൈകാര്യം ചെയ്യുന്നു മുഖ്യമന്ത്രിക്ക് ഒപ്പം ഉള്ള എസ് കോർട്ട് വാഹനത്തിൽ മാരകായുധങ്ങൾ സൂക്ഷിച്ചിരിക്കുന്നു എന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ .ശബരിമലയിൽ തിരക്ക് നിയന്ത്രിക്കാൻ നടപടികൾ ഇല്ല. ദേവസ്വം മന്ത്രി എവിടെയാണെന്നും കേരളം മുടിഞ്ഞ തറവാട് ആയി മാറിയെന്നും വിമർശനം.
ബൈറ്റ് –
കേരളത്തിൽ കുറ്റവാളികളെ സംരക്ഷിക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്നും മന്ത്രിമാർ ഇല്ലാത്തതിനാൽ ഉദ്യോഗസ്ഥർ ടൂറിൽ ആണെന്നുമാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം നവ കേരള സദസ്സിനെത്തുന്നവർക്ക് മർദ്ദനമേൽക്കുന്നതിൽ അപമാനം സർക്കാറിന് തന്നെയെന്ന് പി.കെ കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു.
ആലുവയിൽ നവകേരള സദസ്സിനെ വിമർശിച്ച പച്ചക്കറി വ്യാപാരിയെ മർദിച്ച കേസിൽ കണ്ടാലറിയാവുന്ന 25 പേർക്കെതിരെ പൊലീസ് കേസ് എടുത്തു
സിപിഐഎം – സിഐടിയു പ്രവർത്തകർക്ക് എതിരെയാണ് കേസ്
Home News Breaking News നവ കേരള സദസ്സിൽ നടക്കുന്ന അക്രമങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയനെ ഒന്നാം പ്രതിയാക്കി കേസെടുക്കണം, വിഡി...