ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുൻപ് ഷബ്ന പകർത്തിയത് പീഡന ദൃശ്യങ്ങള്‍

Advertisement

കോഴിക്കോട്. ഓർക്കാട്ടേരിയിലെ യുവതിയുടെ ആത്മഹത്യ ഭർതൃഗൃഹത്തിലെ പീഡനം കാരണമെന്ന ആരോപണം ബലപ്പെടുത്തുന്ന കൂടുതൽ തെളിവുകൾ പുറത്ത്. ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുൻപ് ഷബ്ന പകർത്തിയ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഷബ്നയെ ഭർതൃവീട്ടുകാർ ഭീഷണിപ്പെടുത്തുന്നതാണ് ദൃശ്യങ്ങളിൽ.

ഭർതൃഗൃഹത്തിൽ ഷബ്ന നേരിട്ട പീഡനം വെളിവാക്കുന്നതാണ് ദൃശ്യങ്ങൾ. വേണ്ടി വന്നാൽ തല്ലുമെന്നും തന്നോട് സ്ത്രീകൾ ശബ്ദമുയർത്തി സംസാരിക്കാറില്ലെന്നും ഹനീഫ പറയുന്നത് ഷബ്ന പകർത്തിയ ദൃശ്യങ്ങളിലുണ്ട്. ഇതിനിടെ, ഒരാൾ അടിക്കാനായി വരുന്നതും ഷബ്ന ഒഴിഞ്ഞുമാറുന്നതും കാണാം.

ഈ സംഭവം നടന്ന് പത്തുമിനുട്ട് കഴിഞ്ഞാണ് ഷബ്ന ആത്മഹത്യ ചെയ്യുന്നത്. ഷബ്നയെ ഹനീഫ മർദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും നേരത്തെ പുറത്ത് വന്നിരുന്നു. അറസ്റ്റിലായ ഹനീഫയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഷബ്നയുടെ ഭർതൃ മാതാവിനേയും സഹോദരിയേയും ഇന്ന് കസ്റ്റഡിയിലെടുത്തേക്കും.