ശബരിമല ദര്‍ശന സമയം ഒരു മണിക്കൂര്‍ നീട്ടാന്‍ തീരുമാനം. ശബരിമലയിലെ ഭക്തജനത്തിരക്ക് പ്രതിദിനം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. ദര്‍ശന സമയം കൂട്ടുന്നതില്‍ ബുദ്ധിമുട്ടില്ലെന്ന് തന്ത്രി അറിയിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം നട തുറക്കുന്നത് നേരത്തെയാക്കാനും തീരുമാനമായി.
മണിക്കൂറുകളോളമാണ് ഭക്തര്‍ ക്യൂവിന്‍ നില്‍ക്കുന്നത്. ക്യൂ നിയന്ത്രിക്കുന്നതിനായി സജ്ജീകരിച്ച ക്യൂ കോംപ്ലക്‌സില്‍ സൗകര്യങ്ങളില്ലെന്നാണ് തീര്‍ത്ഥാടകരുടെ പരാതി. പതിനെട്ടാം പടി കയറുന്നവരെ നിയന്ത്രിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും പരാതി ഉയരുന്നുണ്ട്. പടി കയറുന്നവരുടെ എണ്ണം കൂട്ടുന്നില്ലെന്ന ആക്ഷേപവും നിലനില്‍ക്കുന്നു.