ജനജീവിതത്തിന് ഭീഷണിയായ കടുവയെ കൊല്ലാം…. പ്രതിഷേധം അവസാനിപ്പിച്ച് നാട്ടുകാര്‍

Advertisement

വയനാട് വാകേരിയില്‍ ജനജീവിതത്തിന് ഭീഷണിയായ കടുവയെ മയക്കുവെടി വയ്ക്കാനും ആവശ്യമെങ്കില്‍ കൊല്ലാം എന്നും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിട്ടു. ഇതോടെ നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു. ഇതോടെ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പ്രജീഷിന്റെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകും. ഐ.സി.ബാലകൃഷ്ണന്‍ എംഎല്‍എയും ഉപവാസം അവസാനിപ്പിച്ചു.
കടുവയെ പിടികൂടാന്‍ എല്ലാ നടപടികളും സ്വീകരിച്ചെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു. പ്രജീഷിന്റെ മൃതദേഹം കണ്ടെത്തിയ വയലിനു സമീപം കടുവയ്ക്കായി തിരച്ചില്‍ ആരംഭിച്ചു.

Advertisement