മലയാളികള്‍ ഇങ്ങനെ ആകരുത്…. നടി മീര നന്ദന്റെ പ്രതിശ്രുത വരനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ബോഡി ഷെയിമിങ് കമന്റുകള്‍

Advertisement

നടി മീര നന്ദന്റെ പ്രതിശ്രുത വരനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ബോഡി ഷെയിമിങ് കമന്റുകള്‍. തന്റെ പ്രതിശ്രുത വരന്‍ ശ്രീജുവിനൊപ്പമുള്ള ദുബായില്‍ നിന്നുള്ള ഒരു ചിത്രം മീര നന്ദന്‍ കഴിഞ്ഞ ദിവസമാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ഈ ചിത്രത്തിന് താഴേ ശ്രീജുവിനെ ആക്ഷേപിച്ചുകൊണ്ടുള്ള കമന്റുകള്‍ നിറയുകയാണ്. ഇവള്‍ എന്തിനാ അവനെ കെട്ടിയെ ക്യാഷ് മാത്രം നോക്കിയാല്‍ മതിയോ, ജോഡി പൊരുത്തവും കുറച്ചൊക്കെ നോക്കണ്ടേ- എന്നായിരുന്നു ഒരാളുടെ കമന്റ്, തവളയെ പോലെ ഇരിക്കുന്നു, പൊട്ടന് ലോട്ടറി അടിച്ചു തുടങ്ങി ശ്രീജുവിനെ അപമാനിക്കുന്നതാണ് കമന്റുകളെല്ലാം. ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം അടുത്തിടെയാണ് കഴിഞ്ഞത്.

Advertisement