തിരുവനന്തപുരം. തലസ്ഥാനത്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കരിങ്കൊടി പ്രതിഷേധവുമായി എസ്.എഫ്.ഐ. സർവകലാശാലകളെ ഗവർണർ കാവിവൽക്കരിക്കുന്നു എന്ന് ആരോപിച്ചായിരുന്നു എസ്എഫ്ഐയുടെ പ്രതിഷേധം. വഴുതക്കാട് സ്വകാര്യ പരിപാടിക്ക് പങ്കെടുക്കുന്നതിനിടെയായിരുന്നു പ്രതിഷേധം. പരിപാടിക്ക് പങ്കെടുക്കാൻ പോകുമ്പോഴും പരിപാടി കഴിഞ്ഞ് ഇറങ്ങിയപ്പോഴും പ്രവർത്തകരുടെ പ്രതിഷേധമുണ്ടായി. ഗവർണറുടെ വാഹനത്തിനു മുന്നിലേക്ക് ചാടിയാണ് എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി കാട്ടിയത്. ഗവർണറുടെ വാഹനം തടഞ്ഞ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. വരും ദിവസങ്ങളിലും ഗവർണർക്കെതിരായ പ്രതിഷേധം കടുപ്പിക്കാനാണ് എസ്.എഫ്.ഐ തീരുമാനം.