വാർത്താനോട്ടം

Advertisement

2023 ഡിസംബർ 11 തിങ്കൾ

👉 തിരുവനന്തപുരം
വെഞ്ഞാറമൂട്ടിൽ നിയന്ത്രണം വിട്ട കാർ ബേക്കറിയിലേക്ക് ഇടിച്ച് കയറി ഉടമ ആലിയാട് സ്വദേശി രമേശൻ (47) മരിച്ചു.ഇന്ന് പുലർച്ചെ 4.45 ന് ആയിരുന്നു അപകടം.

👉തമിഴ്നാട് ചെങ്കൽപ്പെട്ടിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റി തൂത്തുക്കുടിയിൽ നിന്ന് ചെന്നൈയിലേക്ക് വരികയായിരുന്ന ട്രയിനിൻ്റെ 10 ബോഗികളാണ് പാളം തെറ്റിയത്.

👉എൽദോസ് കുന്നപ്പള്ളിൽ എം എൽ എ യെ കയ്യേറ്റം ചെയ്ത സംഭവത്തിൽ കണ്ടാലറിയാവുന്ന 30 പേർക്കെതിരെ കേസ്

👉പെരുമ്പാവൂരിൽ നവകേരളസദസിന് നേരെ ഷൂ എറിഞ്ഞ കെ എസ് യു പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസ് എടുത്തു.

👉കർണ്ണാടകയിൽ നിന്ന് വന്ന പിക്ക് അപ്പ് വാൻ കണ്ണൂരിൽ കത്തി നശിച്ചു.2 പേർക്ക് പരിക്ക്. ഇന്ന് പുലർച്ചെ 4 നായിരുന്നു സംഭവം.

👉കോഴിക്കോട് തിരുവമ്പാടി മുത്തപ്പൻ പുഴയിൽ 4 വയസ്സ് പ്രായമുള്ള
പുള്ളിപുലി കെ ചത്ത നിലയിൽ കണ്ടെത്തി.

👉കോഴിക്കോട് ഓർക്കാട്ടേരിയിലെ ഷബ്നയുടെ ആത്മഹത്യ അന്വേഷണം കാര്യക്ഷമമല്ലെന്ന് പരാതിയുമായി കുടുംബം.

👉നവകേരള സദസ് ഇന്ന്
ഇടുക്കി, ദേവികുളം, ഉടുമ്പൻചോല മണ്ഡലങ്ങളിൽ .

👉കോൺഗ്രസ് എം പി ധീരജ് സാഹുവിൻ്റെ വീട്ടിൽ നിന്ന് കണ്ടെത്തിയത് 351 കോടി രൂപ. 200 ബാഗുകളിലേക്ക് മാറ്റാനെടുത്തത് 5 ദിവസം.

👉ജെ ഡി എസിലെ തർക്കം: ദേവഗൗഡക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ സി കെ നാണു വിഭാഗം.

🌴 കേരളീയം🌴

🙏സിപിഐ സംസ്ഥാന സെക്രട്ടറിയായി ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വത്തെ തെരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രന്റെ വിയോഗത്തെത്തുടര്‍ന്ന് ഏകകണ്ഠമായാണ് ബിനോയിയെ തെരഞ്ഞെടുത്തതെന്ന് അഖിലേന്ത്യാ സെക്രട്ടറി ഡി. രാജ അറിയിച്ചു. എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനത്തിന് 28 ന് ചേരുന്ന സംസ്ഥാന കൗണ്‍സില്‍ അംഗീകാരം നല്‍കും.

🙏തിരക്ക് വര്‍ദ്ധിച്ചതിനാല്‍ ശബരിമലയില്‍ രാത്രി അരമണിക്കൂര്‍ കൂടി ദര്‍ശന സമയം വര്‍ധിപ്പിച്ചു. രാത്രി പതിനൊന്നരയ്ക്കാണു നട അടയ്ക്കുക. ഉച്ചക്ക് മൂന്നിന് നട തുറക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. രാത്രികൂടി സമയം വര്‍ധിപ്പിച്ചതോടെ ശബരിമലയിലെ ദര്‍ശന സമയം ഒന്നരമണിക്കൂര്‍ ആണ് വര്‍ധിപ്പിച്ചത്.

🙏വയനാട് വാകേരി കൂടല്ലൂരില്‍ യുവാവിനെ കൊന്നുതിന്ന നരഭോജി കടുവയെ പിടികൂടാനായില്ലെങ്കില്‍ വെടിവച്ചു കൊല്ലാമെന്ന് സംസ്ഥാന ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിട്ടു. കടുവയെ കൊല്ലണമെന്ന് ഉത്തരവിടാതെ കൊല്ലപ്പെട്ട പ്രജീഷിന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് ബന്ധുക്കളും നാട്ടുകാരും നിലപാടെടുത്തു സമരത്തിനിറങ്ങിയതോടെയാണ് വനംവകുപ്പ് ഉത്തരവിറക്കിയത്.

🙏മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള സദസ് ബസിനുനേരെ കെഎസ്യു പ്രവര്‍ത്തകര്‍ ഷൂ എറിഞ്ഞു. കോതമംഗലത്തേക്കു പോകുന്നതിനിടെ പെരുമ്പാവൂര്‍ ഓടക്കാലിയിലാണു ഷൂ എറിഞ്ഞത്. നാലു കെഎസ്യു പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

🙏എംഎല്‍എ ഉള്‍പ്പെടെയുള്ളവരെ ആക്രമിച്ചത് പിണറായിയുടെ ഗുണ്ടാസംഘമാണെന്നും മുഖ്യമന്ത്രി കലാപമുണ്ടാക്കുകയാണെന്നും , കേരള ജനത ഒന്നിച്ച് ഊതിയാല്‍ പറന്നു പോകാവുന്നതേയുള്ളു പിണറായിയുടെ ഭരണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.

🙏സംസ്ഥാനത്തെ 33 തദ്ദേശ വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ് നാളെ. രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറു വരെയാണ് വോട്ടെടുപ്പ്.

🙏ഓയൂരില്‍ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ തെളിവുകള്‍ ശേഖരിച്ച് അന്വേഷണസംഘം. പ്രതികള്‍ കത്തിച്ച സ്‌കൂള്‍ ബാഗിന്റെ ഭാഗങ്ങളും പെന്‍സില്‍ ബോക്സും പോളച്ചിറ ഫാം ഹൗസില്‍ നിന്ന് കണ്ടെടുത്തു. വ്യാജ നമ്പര്‍ പ്ലേറ്റ് ഒടിച്ച് നുറുക്കി കാട് മൂടിയ സ്ഥത്ത് ഉപേക്ഷിച്ച നിലയില്‍ കുളത്തൂപ്പുഴയ്ക്കും ആര്യങ്കാവിനും ഇടയില്‍നിന്നും കണ്ടെത്തിയെന്നും പോലീസ് അവകാശപ്പെട്ടു.

🙏ആലുവ റെയില്‍വേ സ്റ്റേഷനില്‍ ബോംബ് ഭീഷണി സന്ദേശം. ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും ചേര്‍ന്ന് പരിശോധന നടത്തി. ചില ട്രെയിനുകള്‍ പിടിച്ചിട്ടു.

🙏ശബരിമലയില്‍ ഭക്തജനങ്ങളുടെ തിരക്ക് വര്‍ധിച്ചതിന് ആനുപാതികമായി അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചിട്ടില്ലെന്നും അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മുഖ്യമന്ത്രിക്കു കത്തയച്ചു. പമ്പയില്‍നിന്ന് സന്നിധാനത്തേക്ക് 15 മുതല്‍ 20 മണിക്കൂര്‍ വരെ ക്യൂവാണ്. ഭക്തര്‍ക്ക് കുടിവെള്ളം പോലും ലഭിക്കുന്നില്ല.

🙏ഗവര്‍ണര്‍ക്കെതിരേ കരിങ്കൊടി പ്രതിഷേധവുമായി എസ്എഫ്ഐ പ്രവര്‍ത്തകര്‍. തിരുവനന്തപുരം വഴുതക്കാട് ജംഗ്ഷനിലാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കരിങ്കൊടി കാണിച്ചത്. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി.

🙏മാസപ്പടി വിവാദത്തില്‍ ഹൈക്കോടതി നല്‍കിയ നോട്ടീസിന്റെ പേരില്‍ ഭയപ്പെടുത്താന്‍ നോക്കേണ്ടെന്ന് സിപിഎം കേന്ദ്ര കമ്മറ്റി അംഗം എ കെ ബാലന്‍. മുഖ്യമന്തിക്കും മകള്‍ക്കും മാത്രമല്ല യുഡിഎഫ് നേതാക്കള്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് ബാലന്‍ ചൂണിക്കാണിച്ചു.

🙏ഇടുക്കി വണ്ടിപ്പെരിയാറില്‍ കരടിയുടെ ആക്രമണത്തില്‍ ആദിവാസി യുവാവിനു പരിക്ക്. സത്രത്തില്‍ താമസിക്കുന്ന കൃഷ്ണന്‍ കുട്ടിക്കാണ് പരുക്കേറ്റത്. പെരിയാര്‍ കടുവ സങ്കേതത്തില്‍ വനം വിഭവങ്ങള്‍ ശേഖരിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്.

🇳🇪 ദേശീയം 🇳🇪

🙏രജ്പുത് കര്‍ണിസേന തലവന്‍ സുഖ്ദേവ് സിംഗ് ഗോഗമേദിയെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതികള്‍ അറസ്റ്റില്‍. രോഹിത് റാത്തോഡും നിതിന്‍ ഫൗജി ഉള്‍പ്പെടെ മൂന്നു പേരെയാണ് ചണ്ഡീഗഡില്‍നിന്ന് പിടികൂടിയത്. ഡല്‍ഹി പോലീസും രാജസ്ഥാന്‍ പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് പ്രതികളെ പിടികൂടിയത്.

🙏ഛത്തീസ്ഗഡ് മുഖ്യമന്ത്രിയായി മുതിര്‍ന്ന ആദിവാസി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ വിഷ്ണു ദേവ് സായിയെ ബിജെപി തെരഞ്ഞെടുത്തു. കേന്ദ്ര നിരീക്ഷകരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന നിയമസഭ കക്ഷിയോഗത്തിലാണ് തീരുമാനം.

🙏രാജസ്ഥാനിലും, മധ്യപ്രദേശിലും മുഖ്യന്ത്രിമാരെ ബിജെപി ഇന്നു പ്രഖ്യാപിച്ചേക്കും. രാജസ്ഥാനില്‍ ഇന്നു നിയമസഭ കക്ഷിയോഗം ചേരും. മുഖ്യമന്ത്രിക്കസേര സ്വന്തമാക്കാന്‍ ചരടുവലി നടത്തുന്ന വസുന്ധര രാജെ സിന്ധ്യയുടെ വസതിയില്‍ ഇന്നലെ ഒരു വിഭാഗം എംഎല്‍എമാര്‍ വീണ്ടും യോഗം ചേര്‍ന്നു. രാജസ്ഥാനില്‍ രണ്ടു പേരെ ഉപമുഖ്യമന്ത്രിമാരാക്കാനാണു നീക്കം.

🙏കുളിമുറിയില്‍ തെന്നിവീണ് ഇടുപ്പെല്ലു പൊട്ടി ചികില്‍സയിലുള്ള തെലുങ്കാന മുന്‍മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിനെ തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡി ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. ചികില്‍സയ്ക്ക് ആവശ്യമായ എല്ലാ സഹായവും നല്‍കണമെന്ന് ചീഫ് സെക്രട്ടറിക്കു നിര്‍ദേശം നല്‍കിയെന്ന് രേവന്ത് റെഡി പറഞ്ഞു.

🙏പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെതിരെ മുന്‍ ഭാര്യ. മദ്യപിച്ച് ലക്ക് കെട്ട് നഗ്നനായി ഇരിക്കുന്ന മന്നിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്നാണ് മന്നിന്റെ മുന്‍ ഭാര്യ പ്രീത് ഗ്രേവാളിന്റെ ഭീഷണി. മദ്യപിച്ച് ശാരീരികമായും മാനസികമായും പീഡിപ്പിച്ചതായി ഭഗവന്ത് മന്നിന്റെ മകള്‍ സീറാത് മന്‍ ഗുരുതര ആരോപണം ഉന്നയിച്ചതിനു പിറകേയാണ് മുന്‍ ഭാര്യ രംഗത്തെത്തിയത്.

🙏തമിഴ് കോമഡി നടന്‍ റെഡിന്‍ കിംഗ്സ്ലി വിവാഹിതനായി. ടെലിവിഷന്‍ നടിയും മോഡലുമായ സംഗീതയാണ് വധു.

🙏സ്വകാര്യ ചിത്രങ്ങള്‍ കാണിച്ച് മുന്‍ കാമുകിയെയും പിതാവിനെയും ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന കേസില്‍ 19 കാരനും കൂട്ടുകാരനും അറസ്റ്റില്‍. പ്രോട്ടീന്‍ പൗഡറും ബോഡി ബില്‍ഡിംഗ് ഉപകരണങ്ങളും വാങ്ങാനുള്ള പണത്തിനായാണ് 19 കാരന്‍ മുന്‍കാമുകിയെ ഭീഷണിപ്പെടുത്തിയത്.

🙏ഛത്തീസ്ഗഢിലെ ചമ്പ ജില്ലയില്‍ വിവാഹ ചടങ്ങിനുശേഷം കാര്‍ അപകടത്തില്‍പ്പെട്ട് വധൂവരന്മാര്‍ അടക്കം അഞ്ചുു പേര്‍ മരിച്ചു. കാര്‍ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു

🇦🇺 അന്തർദേശീയം 🇦🇽

🙏മൃഗശാല ജീവനക്കാരന്റെ മൃതദേഹം കടുവക്കൂട്ടില്‍ കടുവകള്‍ പാതി ഭക്ഷിച്ച നിലയില്‍. പാക്കിസ്ഥാനിലെ ബഹവല്‍പൂരിലെ ഷെര്‍ബാഗ് മൃഗശാലയിലാണു സംഭവം. കടുവയുടെ വായ്ക്കുള്ളില്‍ ഒരാളുടെ ചെരിപ്പ് മൃഗശാല ജീവനക്കാര്‍ കണ്ടതിനെ തുടര്‍ന്നു നടത്തിയ തിരച്ചിലിലാണ് കടുവക്കൂട്ടില്‍ മൃതദേഹം കണ്ടെത്തിയത്. കൂട്ടില്‍ നാലു കടുവകളുണ്ടായിരുന്നു.

🙏ജിദ്ദയില്‍ സമാപിച്ച റെഡ് സീ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മികച്ച അഭിനേതാക്കള്‍ക്കുള്ള അവാര്‍ഡുകള്‍ ഇസ്രായേല്‍ നടീനടന്മാര്‍ക്ക്. ‘ദി ടീച്ചര്‍’ എന്ന ചിത്രത്തിലെ അഭിനയത്തിന് ഇസ്രായേലി സിനിമ നാടക നടന്‍ സാലിഹ് ബക്രിയും ‘ഇന്‍ഷ അല്ലാഹ് എ ബോയ്’ എന്ന ചിത്രത്തിലെ അഭിനയത്തിന് ഇസ്രായേലി നടിയും സംവിധായികയുമായ മോന ഹവയുമാണ് പുരസ്‌കാരം നേടിയത്

🙏വ്യോമയാന മേഖലയേക്കുറിച്ചു വൈറല്‍ വീഡിയോകള്‍ അവതരിപ്പിച്ച വനിതാ യുട്യൂബറും പിതാവും വിമാനാപകടത്തില്‍ മരിച്ചു. വിമാനം തകരാറിലായാല്‍ എങ്ങനെ നേരിടാമെന്ന വീഡിയോ പുറത്തിറക്കിയ 45 കാരി ജെന്നി ബ്ലാലോക്കും 78 കാരനായ പിതാവ് ജെയിംസുമാണ് മരിച്ചത്. അമേരിക്കയിലെ ടെന്നസിയിലെ പുലാസ്‌കിയില്‍ റോഡിലേക്ക് വിമാനം ഇടിച്ചിറങ്ങുകയായിരുന്നു.

കായികം🏏

🙏73-ാമത് ദേശീയ വനിതാ ബാസ്‌ക്കറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പ് റെയില്‍വേസിന്. ഇന്നലെ ലുധിയാനയില്‍ നടന്ന ഫൈനലില്‍ കേരളത്തെ തോല്‍പിച്ചാണ് റെയില്‍വേസ് ചാമ്പ്യന്‍ഷിപ്പ് നേടിയത്.

🙏ഇന്ത്യ – ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ ആദ്യ മത്സരം കനത്ത മഴമൂലം ഉപേക്ഷിച്ചു. രാത്രി ഏറെ വൈകിയിട്ടും മഴ തുടര്‍ന്നതോടെയാണ് ടോസിടാന്‍ പോലും അവസരം ലഭിക്കാതെ മത്സരം ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. പരമ്പരയിലെ രണ്ടാമത്തെ മത്സരം നാളെ വൈകീട്ട് 8.30 ന് സെന്റ് ജോര്‍ജസ് പാര്‍ക്ക് സ്റ്റേഡിയത്തിലാണ്.