നവ കേരള സദസ് ബസിനു നേരെ ഷൂ എറിഞ്ഞ സംഭവത്തിൽ മനഃപ്പൂർവമാല്ലാത്ത നരഹത്യാ ശ്രമത്തിന് കേസ്, നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു

Advertisement

നവ കേരള സദസ് ബസിനു നേരെ ഷൂ എറിഞ്ഞ സംഭവത്തിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കെഎസ്‍യു സംസ്ഥാന സെക്രട്ടറി ബേസിൽ വർ​ഗീസ് അടക്കമുള്ളവരാണ് അറസ്റ്റിലായത്. ജിബിൻ, ദേവകുമാർ, ജെയ്ഡൻ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ.
നേരത്തെ പൊലീസ് പ്രവർത്തകർക്കെതിരെ ​വധശ്രമത്തിന് കേസെടുത്തിരുന്നു. മനഃപ്പൂർവമാല്ലാത്ത നരഹത്യാ ശ്രമത്തിനാണ്  കേസെടുത്തത്. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും മരണം വരെ സംഭവിക്കാവുന്ന കൃത്യമെന്ന് എഫ്ഐആറിൽ പറയുന്നത്. 
എറണാകുളം ഓടക്കാലിയിൽ വച്ച് ഇന്നലെയാണ് ബസ്സിനു നേരെ കറുത്ത ഷൂ എറിഞ്ഞത്. ഷൂ എറിഞ്ഞവർക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന് ഇന്നലെ തന്നെ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഏറിനൊക്കെ പോയാല്‍ അതിന്റേതായ നടപടികള്‍ തുടരും. അന്നേരം വിലപിച്ചിട്ട് കാര്യമില്ല എന്നാണ് കോതമംഗലത്ത് നടന്ന നവകേരള സദസില്‍ മുഖ്യമന്ത്രി പറഞ്ഞത്.

Advertisement