റോഡരികിൽ പുള്ളിപ്പുലിയെ ചത്ത നിലയിൽ കണ്ടെത്തി

Advertisement

റോഡരികിൽ നാലുവയസ്സ് പ്രായമുള്ള പുള്ളിപ്പുലിയെ ചത്ത നിലയിൽ കണ്ടെത്തി. തിരുവമ്പാടി മുത്തപ്പൻപുഴ മൈനാവളവിലാണ് സംഭവം. പുലർച്ചെ പാൽ സംഭരിക്കാൻ പോയ ഓട്ടോക്കാരനാണ് റോഡരികിൽ പുള്ളിപുലിയെ ചത്ത നിലയിൽ കണ്ടെത്തിയത്.
മുള്ളൻ പന്നിയുടെ ആക്രമണത്തിലാണ് ചത്തതെന്നാണ് പ്രാഥമിക നിഗമനം. പുള്ളിപുലിയുടെ ദേഹത്ത് നിന്ന് നിരവധി മുള്ളുകൾ കണ്ടെത്തിയിട്ടുണ്ട്.