‘ആ കടുവ എവിടെ ‘?വയനാട്ടിൽ യുവാവിനെ ആക്രമിച്ച് കൊന്ന കടുവക്കായി ഇന്നും തെരച്ചിൽ തുടങ്ങി

Advertisement

വയനാട് :വാകേരി കൂടല്ലൂരിൽ യുവാവിനെ ആക്രമിച്ച് കൊന്ന കടുവക്കായി വനംവകുപ്പിന്റെ തെരച്ചിൽ ഇന്നും തുടങ്ങി. ഏത് കടുവയാണ് പ്രദേശത്തുള്ളതെന്ന് കണ്ടെത്താൻ വനംവകുപ്പ് കൂടുതൽ ക്യാമറ ട്രാപ്പുകൾ വെച്ചിട്ടുണ്ട്. ഇത് പരിശോധിച്ചും കാൽപാടുകൾ നോക്കിയുമാകും തെരച്ചിൽ. വനംവകുപ്പ് ജീവനക്കാർക്കെതിരെ നാട്ടുകാർ പ്രതിഷേധിക്കുന്ന സാഹചര്യത്തിൽ പോലീസ് സംരക്ഷണയിലാകും തെരച്ചിൽ നടക്കുക. കടുവയെ പിടികൂടാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിറക്കിയിരുന്നു. മയക്കുവെടി വെച്ച് പിടികൂടാനുള്ള ശ്രമം വിജയിച്ചില്ലെങ്കിൽ വെടിവെച്ച് കൊല്ലാമെന്നും ഉത്തരവിലുണ്ട്.

പശുവിന് പുല്ലരിയാൻ പോയ പ്രജീഷ് എന്ന യുവാവിനെയാണ് കടുവ കൊന്നത്. യുവാവിനെ കാണാതായതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടത്. പ്രജീഷിനെ ആക്രമിച്ച് കൊന്ന സ്ഥലത്ത് നിന്നും കടുവ അധികദൂരം പോയിട്ടുണ്ടാകില്ലെന്നാണ് അധികൃതർ നൽകുന്ന സൂചന.