ഷബ്‌നയുടെ ആത്മഹത്യ: അന്വേഷണം കാര്യക്ഷമമല്ലെന്ന് കുടുംബം

Advertisement

കോഴിക്കോട് ഓർക്കാട്ടേരിയിലെ ഷബ്നയുടെ ആത്മഹത്യയിൽ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് കുടുംബം. തെളിവുകളെല്ലാം നൽകിയിട്ടും ഷബ്നയുടെ ഭർത്താവിന്‍റെ മറ്റ് ബന്ധുക്കളെ ചോദ്യം ചെയ്യുന്നില്ല. പണവും രാഷ്ട്രീയ സ്വാധീനവും ഉള്ളവരാണ് ഷബ്‌നയുടെ ഭർത്താവിന്‍റെ ബന്ധുക്കൾ. അന്വേഷണത്തിൽ പുരോഗതി ഇല്ലെങ്കിൽ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകുമെന്നും ഷബ്‌നയുടെ ബന്ധുക്കൾ പറഞ്ഞു. 
ഷബ്നയെ മർദിച്ച ഹനീഫയെ മാത്രമാണ് പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തത്. ഭർത്താവിന്‍റെ മറ്റ് ബന്ധുക്കളെ ചോദ്യം ചെയ്യാൻ പോലും പൊലീസ് തയ്യാറാകുന്നില്ലെന്നാണ് കുടുംബത്തിന്റെ വിമര്‍ശനം.