നവകേരള സദസിന്റെ പേരിൽ സിപിഎം ക്രിമിനലുകൾ വ്യാപകമായി അക്രമം അഴിച്ചുവിടുന്നുവെന്ന് വി ഡി സതീശൻ

Advertisement

തിരുവനന്തപുരം. നവകേരള സദസിന്റെ പേരിൽ സിപിഎം ക്രിമിനലുകൾ വ്യാപകമായി അക്രമം അഴിച്ചുവിടുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.

മുഖ്യമന്ത്രി അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നു. ക്രിമിനൽ മനസുള്ളയാണ്‌ കേരളം ഭരിക്കുന്നത്. മുഖ്യമന്ത്രിക്ക് സാഡിസ്റ്റ് മനസാണ്. ഷൂ എറിഞ്ഞത് വൈകാരികമായ പ്രതികരണം മാത്രമാണ്. ഷൂ എറിഞ്ഞവർക്കെതിരെ വധശ്രമത്തിന് കേസെടുത്തത് രിഹാസ്യമാണ്

മുഖ്യമന്ത്രി സ്റ്റാലിൻ ചമയണ്ട. കരുതൽ തടങ്കലിന് സുപ്രീംകോടതിയുടെ മാർഗ്ഗനിർദേശങ്ങളുണ്ട്. ഇതിനെതിരെ കോടതിയെ സമീപിക്കും. മുന്നിലും പിന്നിലും ക്രിമിനൽ സംഘവുമായാണ് മുഖ്യമന്ത്രിയുടെ യാത്രയെന്നും
വി.ഡി സതീശൻ പരിഹസിച്ചു. ഗവർണറുടെ വാഹനം എസ്.എഫ്.ഐ ക്ക് തടയാം അപ്പോൾ ജീവൻ രക്ഷാപ്രവർത്തനമില്ല

രാജാവിന്റെ വാഹനം തടഞ്ഞാൽ പ്രശ്നമാണ് . ശബരിമലയിൽ ഉണ്ടായത് ഗുരുതരമായ കൃത്യവിലോപം ആമെന്നും സതീശന്‍ആരോപിച്ചു. മുഖ്യമന്ത്രിയ്ക്ക് പ്രതിപക്ഷം കത്ത് നൽകിയിട്ടുണ്ട്. പരിചയസമ്പന്നരല്ലാത്ത ഉദ്യോഗസ്ഥരെയാണ് ഡ്യൂട്ടിക്ക് നിയോഗിച്ചത്. അവലോകന യോഗം വിളിച്ചു ചേർക്കേണ്ട മന്ത്രിമാർ അതിന് തയ്യാറാവാതെ ടൂറിലാണ്. പ്രതിപക്ഷസംഘം പമ്പയിൽ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തും