വൻ ഹിറ്റായി സിറ്റി സർക്കുലർ സർവീസ്; പ്രതിദിന യാത്രക്കാരുടെ എണ്ണം 70,000 കടന്നെന്ന് കെഎസ്ആർടിസി

Advertisement

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ സിറ്റി സർക്കുലർ സർവീസ് പ്രതിദിന യാത്രക്കാരുടെ എണ്ണം 70,000 കടന്നെന്ന് കെഎസ്ആർടിസി. 105 ബസുകളുമായി സർവീസ് നടത്തുന്ന സിറ്റി സർക്കുലർ സർവീസ് 38.68 EPKM ഉം, 7292 രൂപ EPBയുമായാണ് 70,000 യാത്രക്കാർ എന്ന നേട്ടത്തിലേക്ക് എത്തിയത്.

തിരുവനന്തപുരം നഗരത്തിന്റെ പല ഭാഗങ്ങളിൽ നിന്നും സിറ്റി സർക്കുലർ സർവീസ് കൂടുതൽ വ്യാപിപ്പിക്കുന്നതിനുള്ള അപേക്ഷകൾ ധാരാളമായി വരുന്നുണ്ട്. കൂടുതൽ ബസുകൾ വരുന്ന മുറയ്ക്ക് കൂടുതൽ സ്ഥലങ്ങളിലേക്ക് സർവീസ് വ്യാപിപ്പിക്കാനാണ് തീരുമാനമെന്നും കെഎസ്ആർടിസി അറിയിച്ചു.

കെഎസ്ആർടിസി കുറിപ്പ്: അനന്തപുരിയുടെ പുതിയ യാത്രാ ശീലം – സിറ്റി സർക്കുലർ സർവീസിന്റെ യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധന. സിറ്റി സർക്കുലർ സർവീസ് പ്രതിദിന യാത്രക്കാരുടെ എണ്ണം 70000 ത്തിലേക്ക് കടക്കുകയാണ്.

തിരുവനന്തപുരം നഗരത്തിലെ മുൻപ് പൊതുഗതാഗത സംവിധാനം ഇല്ലാതിരുന്ന സ്ഥലങ്ങൾ കൂടി ഉൾപ്പെടുത്തി പ്രധാന ഓഫീസുകൾ, സർക്കാർ സ്ഥാപനങ്ങൾ, ആശുപത്രികൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, ബീച്ചുകൾ എന്നിവിടങ്ങളെ കണക്ട് ചെയ്ത് വിദേശ രാജ്യങ്ങളിലേതുപോലെ ഹോപ്പ് ഓൺ ഹോപ്പ് ഓഫ് മാതൃകയിലാണ് സിറ്റി സർക്കുലർ സർവീസ് നടത്തിവരുന്നത്. നിലവിൽ 105 ബസുകളുമായി സർവീസ് നടത്തുന്ന സിറ്റി സർക്കുലർ സർവീസ് 38.68 EPKM ഉം, 7292 രൂപ EPB യുമായാണ് 70000 യാത്രക്കാർ എന്ന നേട്ടത്തിലേക്ക് അതിവേഗം എത്തുന്നത്.

തിരുവനന്തപുരം നഗരത്തിന്റെ പല ഭാഗങ്ങളിൽ നിന്നും സിറ്റി സർക്കുലർ സർവീസ് കൂടുതൽ വ്യാപിപ്പിക്കുന്നതിനുള്ള അപേക്ഷകൾ ധാരാളമായി വരുന്നുണ്ട്. കൂടുതൽ ബസ്സുകൾ വരുന്ന മുറയ്ക്ക് കൂടുതൽ സ്ഥലങ്ങളിലേക്ക് സർവീസ് വ്യാപിപ്പിക്കാനാണ് തീരുമാനം. അനന്തപുരിക്കാർക്ക് ചിരപരിചിതമല്ലാതിരുന്ന പുതിയൊരു യാത്രാ ശീലത്തെ അതിവേഗം ഏറ്റെടുത്ത പ്രിയ യാത്രക്കാർക്കും യാത്രക്കാരുടെ മനസ്സറിഞ്ഞ് സേവനമനുഷ്ഠിക്കുന്ന പ്രിയ ജീവനക്കാർക്കും ടീം കെഎസ്ആർടിസിയുടെ അഭിനന്ദനങ്ങൾ… കെഎസ് ആർടിസി സാമൂഹ്യമാധ്യമങ്ങളിൽ കുറിച്ചു.

Advertisement