തിരുവനന്തപുരം: വരുന്ന ലോക് സഭാ തെരഞ്ഞടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് മത്സരിക്കുന്ന കാര്യം തള്ളിക്കളയാനാകില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. രാജ്യത്തെ ഏത് മുക്കിലും മൂലയിലും മത്സരിച്ചാലും മോദി വിജയിക്കും. മത്സരിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുന്നത് കേന്ദ്ര നേതൃത്വമാണ്. രാഹുൽ ഗാന്ധിക്ക് ഇവിടെ വന്ന് മത്സരിക്കാമെങ്കിൽ ഞങ്ങൾക്ക് വന്ന് മത്സരിച്ചൂടെയെന്നും സുരേന്ദ്രൻ ചോദിച്ചു.
വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി സ്ഥാനാർഥിയെ നിർത്തുന്ന കാര്യം ആലോചിക്കും. ബിഡിജെഎസുമായി ആലോചിച്ച് അക്കാര്യത്തിൽ തീരുമാനമെടുക്കും. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ന്യായത്തിന്റെ പക്ഷത്താണ്. കേരളത്തിലെ സർവകലാശാലകളിൽ നിന്ന് എസ് എഫ് ഐ ക്രിമിനലുകളെ പുറത്താക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു