ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്തിനെയും ഭീമന് രഘുവിനെയും പരിഹസിച്ച് നടന് ഹരീഷ് പേരടി. കഴിഞ്ഞദിവസം രഞ്ജിത് നടന് ഭീമന് രഘുവിനെ പരിഹസിക്കുകയും മുഖ്യമന്ത്രി പിണറായിയെ പുകഴ്ത്തുകയും ചെയ്തിരുന്നു. മുമ്പ് ഒരു പൊതുവേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് സംസാരിക്കുമ്പോള്‍ തുടക്കം മുതല്‍ അവസാനം വരേ നടന് ഭീമന് രഘു എഴുന്നേറ്റുനിന്നതിനെ പരാമര്‍ശിച്ചായിരുന്നു രഞ്ജിത്തിന്റെ പ്രസ്താവന.
ഞങ്ങളൊക്കെ കളിയാക്കി കൊല്ലാറുള്ള ഒരു മണ്ടനാണ് ഭീമന് രഘു എന്നാണ് രഞ്ജിത്ത് പറഞ്ഞത്. എനിക്ക് മുഖ്യമന്ത്രിയോടുള്ള ബഹുമാനം അദ്ദേഹം ആ ഭാഗത്തേക്കേ് നോക്കിയില്ല എന്നതാണ്. കാരണം മിസ്റ്റര്‍ രഘൂ നിങ്ങള്‍ അവിടെ ഇരിക്കൂ എന്നു പറഞ്ഞാല്‍ ഇയാള്‍ ആളായി. അങ്ങനെ പുള്ളി ആരെയും ആളാക്കില്ല. സിനിമയില്‍ ഇയാള്‍ ഒരു കോമാളിയാണ്. മസില് ഉണ്ടെന്നേയുള്ളൂ. ഞങ്ങളൊക്കെ എത്ര കാലമായി കളിയാക്കി കൊന്നുകൊണ്ടിരിക്കുന്ന ഒരുത്തനാ. മണ്ടനാണ്.’ എന്നായിരുന്നു രഞ്ജിത്തിന്റെ വിമര്‍ശം.
ഇതിന് മറുപടിയായാണ് ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. രാജാവിനെ പുകഴ്ത്താന്‍ പെടാപാടുപെടുന്ന രാജസദസിലെ രണ്ട് മണ്ടന്മാര്ക്കിടയില് ആരാണ് വലിയ മണ്ടന്‍ എന്ന് മാത്രമേ ഇനി അറിയേണ്ടൂ. എന്നാണ് ഹരീഷിന്റെ പരിഹാസം. ഒരു മണ്ടന്‍ മറ്റൊരു മണ്ടനെ ഇഷ്ടമല്ലാ എന്ന് പറഞ്ഞവന് ഏതായാലും മണ്ടനല്ല എന്ന് ഉറപ്പായി. സ്വന്തം മണ്ട എങ്ങനെ നിങ്ങളെ സഹിക്കുന്നു. മണ്ട സലാം -എന്നാണ് ഹരീഷ് പേരടി കുറിച്ചത്.