ഷൂ ഏറ് അംഗീകരിക്കാനാകില്ല; നാടിന്റെ വികാരം മനസിലാക്കി യുഡിഎഫ് തെറ്റ് തിരുത്തണം: മുഖ്യമന്ത്രി

Advertisement

ഇടുക്കി:
നവകേരള ബസിന് നേരെയുണ്ടായ ഷൂ ഏറിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അത് അംഗീകരിക്കാൻ കഴിയില്ല. കെ എസ് യുവിന് പ്രതിഷേധിക്കാൻ നിരവധി കാര്യങ്ങളുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഗവർണറുടെ നടപടിക്കെതിരെ അവർ പ്രതിഷേധിക്കുന്നില്ല. കോൺഗ്രസ് നേതാക്കളുടെ നിർദേശമനുസരിച്ചാണ് നവകേരള സദസിനെതിരെ കെ എസ് യു പ്രതിഷേധിക്കുന്നത്.

നാടിന്റെ വികാരം മനസിലാക്കി സംഭവിച്ച തെറ്റ് തിരുത്തുകയാണ് യുഡിഎഫ് ചെയ്യേണ്ടത്. അതല്ലാതെ പ്രകോപനങ്ങൾ ബോധപൂർവം സൃഷ്ടിക്കുകയല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ പ്രശ്‌നങ്ങളുണ്ടാക്കാൻ ബോധപൂർവം ശ്രമിക്കുകയായിരുന്നു. പോലീസ് എത്തുന്നതിന് മുമ്പ് ആളുകൾ പിടിച്ചുമാറ്റുന്നത് സ്വാഭാവികം മാത്രമാണ്. ബോധപൂർവം കുഴപ്പമുണ്ടാക്കാനുള്ള ശ്രമമാണ് നടന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.