ഇടുക്കി:
ശബരിമലയിലെ തിരക്കുമായി ബന്ധപ്പെട്ട വിവാദങ്ങൾ രാഷ്ട്രീയപ്രേരിതമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. എല്ലാം പ്രശ്‌നമെന്ന് വരുത്തി തീർക്കാനാണ് ശ്രമം. ശബരരിമലയിൽ തിരക്കുണ്ടെന്നത് യാഥാർഥ്യമാണ്. എന്നാൽ അനിയന്ത്രിത സാഹചര്യമില്ല. ഹൃദ്രോഗം മൂലമാണ് ഒരാളുടെ മരണം സംഭവിച്ചത്. രാഷ്ട്രീയം പറയേണ്ടവർ ശബരിമലയിൽ പോകാതെ ഇവിടെ വന്ന് പറയട്ടെയെന്നും മന്ത്രി പറഞ്ഞു. പതിനെട്ടാം പടി കയറുന്നിടത്താണ് തിരക്ക് വരുന്നത്. അതൊഴിവാക്കാൻ ഭക്തർ കൂടി സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു.
ശബരിമലയിൽ വർധിച്ച് വരുന്ന തിരക്ക് നിയന്ത്രിക്കാൻ നടപടി വേണമെന്ന് ആവശ്യപ്പെട്ട് നേരത്തെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. ഹൈക്കോടതി നിർദേശിച്ച മാർഗ നിർദേശങ്ങളിൽ പലതും ശബരിമലയിൽ നടപ്പാക്കിയിട്ടില്ലെന്നും വി ഡി സതീശൻ കത്തിൽ പറഞ്ഞു.
Home News Breaking News രാഷ്ട്രീയം പറയേണ്ടവർ ശബരിമലയിൽ പോകാതെ ഇവിടെ വന്ന് പറയട്ടെയെന്ന് ദേവസ്വം മന്ത്രി