ഷൂ ഏറ്: വധശ്രമം എങ്ങനെ നിലനിൽക്കുമെന്ന് കോടതി; പോലീസിന് രൂക്ഷ വിമർശനം

Advertisement

പെരുമ്പാവൂരിൽ നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ കെ എസ് യു പ്രവർത്തക്കെതിരെ വധശ്രമത്തിന് കേസെടുത്തതിൽ വിമർശനവുമായി പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതി. പ്രതികളെ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് കോടതിയുടെ വിമർശനം. വധശ്രമം എങ്ങനെ നിലനിൽക്കുമെന്ന് കോടതി ചോദിച്ചു. മന്ത്രിമാരെ മാത്രമല്ല, ജനങ്ങളെയും പോലീസ് സംരക്ഷിക്കണം. പൊതുസ്ഥലത്ത് പ്രതികളെ ആക്രമിച്ചവർ എവിടെയെന്നും കോടതി ചോദിച്ചു.
പോലീസ് ഉപദ്രവിച്ചെന്ന് പ്രതികൾ കോടതിയിൽ പറഞ്ഞു. പ്രതികളെ ഉപദ്രവിക്കാൻ പോലീസിന് ആരാണ് അധികാരം നൽകിയതെന്ന് കോടതി ചോദിച്ചു. നീതി എല്ലാവർക്കും അർഹതപ്പെട്ടതാണ്. പ്രതികളെ മർദിച്ച പോലീസുകാർക്കെതിരെ വിശദമായി പരാതി എഴുതി നൽകാനും പ്രതികളോട് കോടതി നിർദേശിച്ചു.