തിരുവനന്തപുരം. കേരള ഗവര്‍ണര്‍ ആരിഫ്മുഹമ്മദ്ഖാന്‍റെ കാര്‍ തടഞ്ഞ് എസ്എഫ്ഐ കരിങ്കൊടി. തിരുവനന്തപുരം നഗരത്തില്‍ രാത്രി ഏഴുമണിയോടെയാണ് വാഹനവ്യൂഹം തടഞ്ഞത്. പൊലീസ് സമരക്കാരെ പിടിച്ചുമാറുന്നതിനിടെ കാറില്‍ നിന്നും പുൂറത്തിറങ്ങിയ ഗവര്‍ണര്‍ രൂക്ഷമായഭാഷയില്‍ പ്രതികരിച്ചു.തന്നെ കൈകാര്യം ചെയ്യാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലെ ഗൂഡാലോചനയാണ് ഇത്എന്നും. തിരുവനന്തപുരം നഗരം ഗുണ്ടാഭരണത്തിന്‍ കീഴിലാണ് എന്നും ഗവര്‍ണര്‍ പ്രതികരിച്ചു. കായികമായി നേരിടാനാണ് എസ്എഫ്ഐ ഗുണ്ടകള്‍ ശ്രമിച്ചത്. കാറില്‍ ഇടിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ കാറിനടുത്ത് പ്രതിഷേധക്കാര്‍ എത്തുമോ,വലിയ സുരക്ഷാ വീഴ്ചയാണ് ഉണ്ടായത്. ഇങ്ങനെയാണോ പൊലീസ് സെക്യൂരിറ്റി നല്‍കുന്നത്. പ്രതിഷേധിക്കുന്നത് ക്രിമിനലുകളാണ് എന്നും ഗവര്‍ണര്‍ ആരോപിച്ചു.
മുഖ്യമന്ത്രിയുടെ അറിവോടെ നടക്കുന്ന അക്രമമാണ് ഇതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രതികരിച്ചു. നടപ്പിലാക്കുന്നത് സിപിഎമ്മിന്‍റെ രാഷ്ട്രീയ തീരുമാനം. സംസ്ഥാനത്ത് ഇരട്ട നീതിയാണ്. മുഖ്യമന്ത്രിയെ കരിങ്കൊടികാട്ടുന്നത് ഭീകരപ്രവര്‍ത്തനവും ഗവര്‍ണറെ കാട്ടുന്നത് പ്രതിഷേധവുമാണ്.
മുഖ്യമന്ത്രി ലോക്കല്‍ സെക്രട്ടറിയുടെ നിലവാരത്തില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ പ്രതികരിച്ചു.