ഒഴുക്കിൽ പെട്ട് കാണാതായ വിദ്യാർത്ഥി മരിച്ചു

Advertisement

മലപ്പുറം. നൂറാടിപാലത്തിന് സമീപം ഒഴുക്കിൽ പെട്ട് കാണാതായ വിദ്യാർത്ഥി മരിച്ചു.
കോലാർ സ്വദേശി ചെറുതൊടി
ആരിഫുദ്ധീനാണ് മരിച്ചത്. 17 വയസായിരുന്നു. സുഹൃത്തുക്കൾക്ക് ഒപ്പം പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.മൂന്ന്പേരെ നാട്ടുകാർ രക്ഷപ്പെടുത്തി എങ്കിലും ആരിഫുദ്ധീനെ കണ്ടെത്താനായില്ല.
ഫയർഫോഴ്‌സും സന്നദ്ധ വളണ്ടിയർമാരും ചേർന്ന് നടത്തിയ തിരച്ചിലിൽ ആരിഫുദ്ധീന്റെ മൃതദേഹം കണ്ടെത്തി.
മൃതദേഹം മലപ്പുറം ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി.