എസ്എഫ്ഐക്കാർ ഗവർണറുടെ വാഹനം തടഞ്ഞു നിർത്തിയെന്ന് എഫ്ഐആർ,ഗുരുതര പ്രോട്ടോകോൾ ലംഘനമെന്നു രാജ്ഭവൻ

Advertisement

തിരുവനന്തപുരം .ഗവർണറെ തടഞ്ഞെന്നു എഫ്ഐആർ. ഗവർണർ ആരിഫ്മുഹമ്മദ്ഖാനെതിരെ തിരുവനന്തപുരത്ത് നടന്ന പ്രതിഷേധം. എസ്എഫ്ഐ ക്കാർ ഗവർണറുടെ വാഹനം തടഞ്ഞു നിർത്തിയെന്ന് എഫ്ഐആർ

പാളയത്ത് നടന്ന പ്രതിഷേധത്തിലാണ് കന്റോൺമെന്റ് പോലീസ് കേസെടുത്തത്. 7 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. അതേസമയം

ഗവർണറെ എസ്എഫ്ഐ പ്രവർത്തകർ വഴിയിൽ തടഞ്ഞ സംഭവം. പ്രോട്ടോകോൾ ലംഘനത്തിൽ പോലീസ് നടപടി പരിശോധിച്ച ശേഷം രാജ്ഭവൻ ഇടപെടും. നടന്നത് ഗുരുതര പ്രോട്ടോകോൾ ലംഘനമെന്നു രാജ്ഭവൻ വിലയിരുത്തൽ. പോലീസ് വീഴ്ച്ചയുണ്ടായെന്നും രാജ്ഭവൻ. സംസ്ഥാനത്തെ ഗവർണറുടെ സുരക്ഷയിൽ ആലോചിച്ച ശേഷം അതൃപ്തി അറിയിക്കും