നവകേരളയാത്രക്കിടെ ഇടുക്കിയിൽ മാധ്യമ പ്രവർത്തകനും മർദ്ദനം

Advertisement

ഉടുമ്പൻചോല . നവകേരളയാത്രക്കിടെ ഇടുക്കിയിൽ മാധ്യമ പ്രവർത്തകന് മർദനം. മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥനാണ് മർദിച്ചത്. മംഗളം ഫോട്ടോഗ്രാഫർ എയ്ഞ്ചൽ അടിമാലിക്കാണ് മർദനമേറ്റത്. ഉടുമ്പൻചോല മണ്ഡലത്തിലെ നവകേരള സദസ് വേദിയിലായിരുന്നു സംഭവം. വാഹനത്തിൽ നിന്നിറങ്ങിയ മുഖ്യമന്ത്രിയെ എം.എം.മണി എം.എൽ.എ പൂച്ചെണ്ട് നൽകി സ്വീകരിക്കുന്ന ചിത്രം പകർത്തുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥൻ കഴുത്തിന് കയറി പിടിക്കുകയായിരുന്നു.

മന്ത്രിമാരടക്കം ഒന്നും ചെയ്യരുതെന്ന് പറഞ്ഞിട്ടും വിടാൻ തയ്യാറായില്ലെന്നും പരാതിയുണ്ട്. സംഭവത്തിൽ ഇടുക്കി പ്രസ് ക്ലബ് പ്രതിഷേധിച്ചു. ആരോപണ വിധേയനായ ഉദ്യോഗസ്ഥനേ മാറ്റി നിര്‍ത്തി അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും മാധ്യമ പ്രവര്‍ത്തകര്‍ക്ക് സുരക്ഷിതമായും സ്വതന്ത്രമായും ജോലി ചെയ്യാനുളള അവസരം ഒരുക്കണമെന്നും ഇടുക്കി പ്രസ് ക്ലബ് പ്രസിഡന്റ് സോജന്‍ സ്വരാജും സെക്രട്ടറി ജെയ്‌സ് വാട്ടപ്പിളളിലും ആവശ്യപ്പെട്ടു.

Advertisement