ശബരിമല. തീർത്ഥാടന തിരക്കിനെ തുടർന്നുണ്ടായ പ്രശ്നങ്ങൾ ചർച്ചചെയ്യാനും പരിഹാരം കാണാനുമായി മുഖ്യമന്ത്രി വിളിച്ച അവലോകനയോഗം ഇന്ന്. രാവിലെ 10 മണിക്കാണ് യോഗം. മുഖ്യമന്ത്രി പിണറായി വിജയൻ, ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനടക്കമുള്ള മന്ത്രിമാർ ഓൺലൈനായി യോഗത്തിൽ പങ്കെടുക്കും. ചീഫ് സെക്രട്ടറി, ദേവസ്വം ബോർഡ് പ്രസിഡന്റ്, കമീഷണർ, സംസ്ഥാന പൊലീസ് മേധാവി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും.
അതേസമയം ശബരിമലയിലെ തിരക്ക് പരിഹാരമില്ലാതെ തുടരുന്നു. നിലക്കലില്‍ സ്ഥിതി ഗുരുതരമാണ്. കെഎസ്ആർടിസി ബസുകളിൽ കയറാൻ തീർത്ഥാടകരുടെ തിക്കുംതിരക്കും. അധിക സർവീസ് വേണമെന്ന ആവശ്യം പരിഗണിച്ചില്ല. പമ്പയിലും സമാന രീതിയിൽ തിരക്കെന്ന് അധികൃതർ.