പ്രതിഷേധങ്ങൾക്കിടെ നവ കേരള യാത്ര ഇടുക്കിയിലെ മൂന്നാം ദിവസത്തെ പര്യടനം തുടരുന്നു

Advertisement

പീരുമേട്. കനത്ത പ്രതിഷേധങ്ങൾക്കിടെ നവ കേരള യാത്ര ഇടുക്കിയിലെ മൂന്നാം ദിവസത്തെ പര്യടനം തുടരുന്നു. പീരുമേട് മണ്ഡലത്തിലാണ് ഇടുക്കിയിലെ ഇന്നത്തെ പരിപാടി. രാവിലെ 9 മണിക്ക് തേക്കടിയിൽ മന്ത്രിസഭായോഗം ചേരും. 11മണിക്ക് വണ്ടിപ്പെരിയാറിൽ നവ കേരള സദസ്സ് നടക്കും. തുടർന്ന് കോട്ടയം ജില്ലയിലേക്ക് പ്രവേശിക്കും. ഇന്നലെ മൂന്നിടങ്ങളിലാണ് മുഖ്യമന്ത്രിക്ക് നേരേ കരിങ്കൊടി പ്രതിഷേധം നടന്നത്. ഇന്നും പ്രതിഷേധത്തിന് സാധ്യതയുണ്ട്.

ഇതിനിടെ മംഗളം ഫോട്ടോഗ്രാഫർ എയ്ഞ്ചൽ അടിമാലിയെ മുഖ്യമന്ത്രിയുടെ ഗൺമാൻ നവ കേരള സദസിനിടയിൽ വച്ച് മർദ്ദിച്ചത്തിനെതിരെ വലിയ പ്രതിഷേധം ഉയരുകയാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും നോക്കി നിൽക്കെയാണ് മാധ്യമ പ്രവർത്തകന് നേരെ കയ്യേറ്റം ഉണ്ടായത്. സംഭവത്തിൽ ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് പത്രപ്രവർത്തക യൂണിയൻ പ്രതിഷേധിക്കും.