ഇനി ആ നാണക്കേടുകൂടി,കേരള ഗവർണർക്ക് സിആർപിഎഫ് സുരക്ഷ നൽകിയേക്കും

Advertisement

ന്യൂഡെല്‍ഹി. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് സിആർപിഎഫ് സുരക്ഷ നൽകിയേക്കും .സുരക്ഷാ കാര്യങ്ങൾ വിലയിരുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയമാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. ഡൽഹിയിലുള്ള ഗവർണർ കേരളത്തിലെ സ്ഥിതിഗതികൾ രാഷ്ട്രപതിയെ ധരിപ്പിക്കും. ഗവർണറെ തടയുന്നത് ഏഴു വർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

കേരള പൊലീസിൽ നിന്ന് ഗവർണറുടെ സുരക്ഷാ വിവരങ്ങൾ ചോരുന്നു എന്ന കേന്ദ്ര രഹസ്യാന്വേഷണ ഏജസികളുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് സിആർപിഎഫിൻ്റെ സുരക്ഷ കേന്ദ്രം പരിഗണിക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിൻ്റെ അനുമതി ലഭിച്ചാൽ ആരിഫ് മുഹമ്മദ് ഖാൻ്റെ പ്രധാന സുരക്ഷ സിആർപിഎഫിനാകും. ഗവർണറുടെ യാത്രയിലും രാജ്ഭവന് മുന്നിലും കേരള പൊലീസ് തുടരും. നേരത്തെ പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭ കാലത്ത് ഗവർണറുടെ സുരക്ഷ സെഡിൽ നിന്ന് സെഡ് പ്ലസായി ഉയർത്തിയിരുന്നു. നേരത്തെ ബംഗാൾ സർക്കാരുമായി ഇടഞ്ഞതോടെ അന്ന് ബംഗാൾ ഗവർണറായിരുന്ന ഇപ്പോഴത്തെ ഉപരാഷ്ട്രപതി ജഗദീപ് ധൻ കറിന് സിആർപിഎഫ് സുരക്ഷ കേന്ദ്രം നൽകിയിരുന്നു. ഇപ്പോൾ സി വി ആനന്ദബോസിന് ഇത് തുടരുന്നുമുണ്ട്.

അതിനിടെ ഗവർണറെ വഴിതടയുന്നത് ഏഴു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന് നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഐ പി സി 124-ാം വകുപ്പു പ്രകാരം രാഷ്ട്രപതിയേയോ ഗവർണറേയോ തടയുന്നത് ഗുരുതര കുറ്റമാണ്. നേരത്തെ കണ്ണൂർ സർവകലാശാലയിൽ കയ്യേറ്റം നടന്നെന്നും 124-ാം വകുപ്പ് ചുമത്തണമെന്നുമായിരുന്നു ഗവർണറുടെ ആവശ്യം. ഗവർണറെ കയ്യേറ്റം ചെയ്യാൻ ഗൂഢാലോചന നടന്നില്ലെന്നും ഈ വകുപ്പ് നിലനിൽക്കില്ലെന്നുമായിരുന്നു അന്ന് കേരള പൊലീസ് പറഞ്ഞത്.

കേരളത്തിലെ ആഭ്യന്തര സുരക്ഷ അപകടത്തിലെന്ന് ഉദാഹരിക്കാവുന്ന നടപടിയായ ഇത് തത്വത്തില്‍ സംസ്ഥാന സര്‍ക്കാരിന് നാണക്കേടാണ്. സംസ്ഥാനത്ത് ഗുണ്ടാഭരണമാണെന്നും ക്രിമിനലുകള്‍ തന്നെ ആക്രമിക്കാന്‍ എത്തിയെന്നും പരസ്യമായി പറഞ്ഞ ഗവര്‍ണര്‍, ഇന്ത്ൟുടെ ചരിത്രത്തിലാദ്യമായി തെരുവില്‍ അക്രമികളോട് നേര്‍ക്കുനേരെ പോര്‍വിളിക്കാനിടയായ രംഗവുമുണ്ടായി.വിദ്യാര്‍ഥികളെന്ന ആനുകൂല്യത്തിലാണ് നേരത്തേ ഇത്തരം അക്രമങ്ങളെല്ലാം തള്ളിപ്പോകാറ്, വിസിയെ ആക്രമിക്കല്‍ ക്യാംപസുകളില്‍ ഭീകരാവസ്ഥ സൃഷ്ടിക്കല്‍ ആയുധം ശേഖരിച്ച് പൊലീസിനെ അടക്കം ആക്രമിക്കല്‍, പ്രിന്‍സിപ്പലിനെ പൂട്ടിയിടല്‍,സ്ത്രീകളെന്ന പരിഗണനപോലുമില്ലാതെ അപമാനിക്കല്‍ എന്നിവയെല്ലാം തലസ്ഥാനത്ത് പലകാലമായി നടക്കുന്നു. തിരഞ്ഞെടുപ്പുകളിലെ ക്രമക്കേടും അടുത്തകാലത്ത് പലവട്ടം ചര്‍ച്ചയായി. ചാന്‍സലര്‍ എന്ന നിലയില്‍ ഇതില്‍ പലതിലേക്കും ഗവര്‍ണര്‍ക്ക് ഇറങ്ങിച്ചെന്ന് നടപടി എടുക്കാനാവും എന്നതിലേക്കും ഗവര്‍ണര്‍ എസ്എഫ്ഐ പോരു സൂചന തരുന്നുണ്ട്.

Advertisement