തിരക്ക്,യാതന,പന്തളത്ത് മാലയൂരി അയ്യപ്പന്മാര്‍

Advertisement

പന്തളം/സന്നിധാനം. ശബരിമല ദർശനത്തിനെത്തിയ ഭക്തർ മണിക്കൂറുകൾ കാത്തു നിന്നിട്ടും ദർശനം ലഭിക്കാതെ വന്നപ്പോൾ മലയിറങ്ങി പന്തളം വലിയ കോയിക്കൽ ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ എത്തിയ ഭക്തര്‍ കൂട്ടമായി ഇരുമുടിക്കെട്ട് അഴിച്ച്‌ നെയ്യഭിഷകം ചെയ്യുവാൻ നെയ്തേങ്ങാ ഉടച്ചു.

കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നും നിരവധി ഭക്തരാണ് ശബരിമലയിൽ ദർശനം ലഭിക്കാതെ തിരികെ പന്തളത്ത് എത്തി തേങ്ങാ ഉടച്ച് നെയ്യഭിഷേകം നടത്തി മാല ഊരി തിരികെ നാട്ടിലേക്ക് മടങ്ങുന്നത്.

അതേസമയം ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച അവലോകനയോഗം തുടങ്ങി. മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിയും ഡിജിപിയും യോഗത്തിൽ. ഓൺലൈനായി ചേരുന്ന യോഗത്തിൽ ദേവസ്വം ബോർഡ് പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്.

ഒപ്പം ദേവസ്വം സെക്രട്ടറി എംജി രാജമാണിക്യം സന്നിധാനത്ത് എത്തി. കൂടുതൽ ദേവസ്വം ജീവനക്കാരെ സന്നിധാനത്തും പമ്പയിലും നിയോഗിക്കും. അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കും. പഴങ്ങളും ലഘുഭക്ഷണങ്ങളും കൂടുതലായി വിതരണം ചെയ്യും

സ്ത്രീകളും കുട്ടികളും കൂടുതലായി ദർശനത്തിനെത്തുന്നു. 18 ആം പടിയിൽ ഇവരെ കയറ്റി വിടാൻ പരിമിതിയുണ്ട്. വെർച്വൽ ക്യൂ ബുക്കിംഗ് കുറയ്ക്കുന്നത് അവസാന ഘട്ടത്തിലെ നടപ്പാക്കാൻ കഴിയു.

pic file

Advertisement