ശബരിമല വിഷയം പാര്‍ലമെന്‍റില്‍ ഉന്നയിച്ച് പ്രതിപക്ഷം

Advertisement

ന്യൂഡെല്‍ഹി.സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടുകൊണ്ട് ഭക്ത ജനങ്ങൾ യാതന അനുഭവിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ഇടപെടൽ തേടി അടിയന്തിര പ്രമേയത്തിന് ടിഎൻ പ്രതാപൻ എംപിയുടെ നോട്ടീസ്.

ദേവസ്വം ബോർഡും പോലീസും പരസ്പരം പഴിചാരി സമയം കളയുകയാണ്. ഇരുപത് മണിക്കൂറും അതിലധികവും ക്യൂവിൽ നിന്നിട്ടും ദർശനത്തിന് സാധിക്കാതെ ഭക്തജനങ്ങൾ വലയുന്ന സാഹചര്യമുണ്ട്. അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും തിരക്ക് നിയന്ത്രിക്കാൻ നൂതന സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനും സംസ്ഥാന സർക്കാർ മതിയായ താല്പര്യം കാണിക്കാത്തതാണ് നിലവിലെ പ്രശ്നങ്ങൾക്ക് കാരണം.

വെർച്വൽ ക്യൂ ബുക്കിംഗ് ഏതാണ്ട് തികഞ്ഞ പരാജയമായ സ്ഥിതിയാണുള്ളത്. കേന്ദ്ര സർക്കാർ ഇടപെട്ട് നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ വേണ്ട കാര്യങ്ങൾ ചെയ്യണമെന്ന് നോട്ടീസിൽ പറയുന്നു.

Advertisement