പാലക്കാട് നാല് വയസ്സുകാരനെ ബന്ധുവായ യുവതി കഴുത്തു ഞെരിച്ച് കൊന്നു

Advertisement

പാലക്കാട്: കൊഴിഞ്ഞാമ്പാറ വണ്ണാമലയിൽ നാല് വയസ്സുകാരനെ ബന്ധുവായ യുവതി കഴുത്തു ഞെരിച്ച് കൊന്നു. വണ്ണാമല സ്വദേശി മധുസൂദനനന്റെ മകൻ റിത്വികാണ് കൊല്ലപ്പെട്ടത്. കുട്ടിയുടെ അച്ഛന്റെ സഹോദരന്റെ ഭാര്യ ദീപ്തിയാണ് കൊലപാതകം നടത്തിയത്. ഇതിന് പിന്നാലെ സ്വയം മുറിവേൽപ്പിച്ച ദീപ്തി ദാസിനെ(29) ഗുരുതര പരുക്കുകളോടെ തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ദീപ്തി ദാസ് മാനസികാരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നുവെന്ന് പോലീസ് പറയുന്നു. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. കുട്ടിയുടെ മാതാപിതാക്കൾ പുറത്തുപോയിരിക്കുകയായിരുന്നു. തിരികെ എത്തിയപ്പോഴാണ് കുട്ടിയെ മരിച്ച നിലയിലും ദീപ്തിയെ കൈ ഞരമ്പ് മുറിച്ച നിലയിലും കണ്ടത്.

മധുസൂദനന്റെ അമ്മ പനിയെ തുടർന്ന് ചികിത്സയിലായിരുന്നു. ആശുപത്രിയിലേക്ക് പോകുന്നതിനായാണ് കുട്ടിയെ ദീപ്തിയുടെ പക്കൽ ഏൽപ്പിച്ച് മാതാപിതാക്കൾ പോയത്.