തിരുവനന്തപുരം .കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ കേരള ഫിലിം മാര്‍ക്കറ്റ് എന്ന പുതുമയാര്‍ന്ന സംരംഭവുമായി സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍.
നവാഗത ചലച്ചിത്ര പ്രവർത്തകർക്ക് അവരുടെ സൃഷ്ടികളെ രാജ്യാന്തര സംവിധായകര്‍ക്കും പ്രൊഡക്ഷന്‍ ഹൗസുകള്‍ക്കും പരിചയപ്പെടുത്തുന്നതിനും രാജ്യാന്തര വിതരണക്കാരേയും ഫെസ്റ്റിവല്‍ ക്യൂറേറ്റര്‍മാരേയും കണ്ടെത്തുന്നതിനും ഫിലിം മാർക്കറ്റ് വഴി സാധിക്കും.
സിനിമയോ, ഷോർട്ട് ഫിലിമോ, ഡോക്യുമെൻ്ററിയോ ഒക്കെ പൂർത്തിയാക്കി, അതൊന്ന് വെളിച്ചം കാണിക്കാൻ അലയുന്ന, ചെറുതും വലുതുമായ നൂറു കണക്കിന് ചലച്ചിത്ര പ്രവർത്തകരുണ്ട് നമ്മുടെ നാട്ടിൽ. ചലച്ചിത്ര അക്കാദമിയും ചലച്ചിത്ര വികസന കോർപറേഷനും കൈകോർക്കുക വഴി അക്കൂട്ടർക്ക് അവസരങ്ങളിലേക്ക് ഒരു വാതായനം തുറക്കുകയാണ്.. അതാണ് കേരള ഫിലിം മാർക്കറ്റ്… കൈയ്യിലിരിക്കുന്ന പ്രൊഡക്ടിനെ മാർക്കറ്റ് ചെയ്യാനുള്ള അവസരം, ഇത്തവണത്തെ കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ പ്രധാനപ്പെട്ട പ്രത്യേകത. ഒപ്പം മികച്ച കലാസൃഷ്ടികൾ നിർമ്മിക്കുന്നതിനുള്ള പരിശീലന പരിപാടിയും..
വ്യത്യസ്ത വിഷയങ്ങളിൽ പ്രഗത്ഭർ നയിക്കുന്ന മാസ്റ്റർ ക്ലാസുകളും, ഇൻ്ററാക്ടിംഗ് സെഷനുകളും, പാനൽ ഡിസ്കഷനുകളും മസ്കറ്റ് ഹോട്ടലിൽ പുരോഗമിക്കുന്നു. ബുധനാഴ്ച്ച വരെ ഇത് തുടരും….
ചലച്ചിത്ര മേഖലയിലെ നൂതന സാങ്കേതിക ഉപകരണങ്ങളും സേവനങ്ങളും പരിചയപ്പെടുത്തുന്ന ഫിലിം എക്‌സ്‌പോയും ഒരുക്കിയിട്ടുണ്ട്.