തിരുവനന്തപുരം. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രിമാരോ, ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതീരെ മന്ത്രിമാരുടെ കൂട്ടമായ രൂക്ഷ വിമർശനം.
സിപിഎം മന്ത്രി മാരും ഘടക കക്ഷി മന്ത്രിമാരും ഒരുപോലെ ഗവർണറെ അതി രൂക്ഷമായി വിമർശിച്ചു . മന്ത്രി മുഹമ്മദ് റിയാസ് പ്രതിഷേധം നടത്തിയ എസ്എഫ്ഐ പ്രവർത്തകർക്ക് ഷെയ്ഖ് ഹാൻഡ് നൽകണം എന്നും പറഞ്ഞു. കരിങ്കൊടി കാണിച്ചാൽ അതിനുള്ള വകുപ്പേ ചുമത്താൻ ആകൂ എന്ന് ഗവർണർക്കു മറുപടി നൽകി മന്ത്രി എം ബി രാജേഷും രംഗത്ത് എത്തഗവർണർക്കെതിരെ ഇന്ന് ആദ്യം രംഗത്ത് എത്തിയത് മന്ത്രി മുഹമ്മദ് റിയാസ് ആണ്. ഗവർണർ സർവ്വകലാ ശാലകൾ കാവി വൽക്കരിക്കുകയാണെന്നും പ്രതിഷേധം നടത്തിയ എസ്എഫ്ഐ ക്കാർക്ക് ഷെയ്ഖ് ഹാൻഡ് നൽകണം എന്നും റിയാസ് പറഞ്ഞു
ഗവർണർ പ്രകോപനം ഉണ്ടാക്കി നാടിന്റെ സമാധാനം തകർക്കുകയാണെന്നു വനം മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരെ ഗവർണർ തെരുവ് പ്രസംഗം നടത്തുന്നത് ശരിയല്ല എന്ന് ധനമന്ത്രി കെഎന്‍ ബാല ഗോപാൽ പ്രതികരിച്ചു.ഗവർണർ ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിന് മന്ത്രി എംബി രാജേഷ് മറുപടി നൽകി. കരിങ്കൊടി കാണിച്ചാൽ അതിനുള്ള വകുപ്പ് പ്രകാരമേ കേസ് എടുക്കാൻ ആകൂ എന്ന് മന്ത്രി രാജേഷ് പറഞ്ഞു
പണ്ട് 90 വയസ് പിന്നിട്ട ഇർഫാൻ ഹബീബ് തന്നെ വധിക്കാൻ ശ്രമിച്ചു എന്ന് പറഞ്ഞ ആളാണ് ഗവർണർ എന്ന് എംബി രാജേഷ് പറഞ്ഞു. ഗവർണറുടെ വിശ്വാസ്യത യെ ആണ് മന്ത്രി രാജേഷ് പരോക്ഷമായി ചോദ്യം ചെയ്തത്. എസ്എഫ്ഐ പ്രതിഷേധത്തെ ന്യായീകരിച്ചു ഗവർണറെ കുട്ടമായി കടന്നാക്രമിക്കുന്നത് രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമാണ് എന്നാണ് സൂചന