നവകേരള സദസില്‍ വികസന പ്രവര്‍ത്തികള്‍ക്ക് ഫണ്ട് ആവശ്യപ്പെട്ട് തോമസ് ചാഴിക്കാടന്‍ എംപി,മുഖം കറുത്ത് മുഖ്യമന്ത്രി

Advertisement

ഇടുക്കി. ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി നവകേരള സദസ് കോട്ടയത്തേക്ക് കടന്നു.ഡിസംബര്‍ 14 വരെ ഇനി കോട്ടയത്തെ വിവിധ നിയോജകമണ്ഡലങ്ങളില്‍ മുഖ്യമന്ത്രിയും മന്ത്രിസംഘവും പര്യടനം നടത്തും. ഇതിനിടെ നവകേരള സദസില്‍ വികസന പ്രവര്‍ത്തികള്‍ക്ക് ഫണ്ട് ആവശ്യപ്പെട്ട തോമസ് ചാഴിക്കാടന്‍ എംപിയെ മുഖ്യമന്ത്രി പരസ്യമായി അതൃപ്തിയറിയിച്ചു.

മന്ത്രിസഭായോഗവും പീരുമേട് മണ്ഡലത്തിലെ ഒരു പരിപാടിയും മാത്രമാണ് ഇന്ന് ഇടുക്കിയില്‍ ഉണ്ടായിരുന്നത്. ഉച്ചയോടെ കോട്ടയത്തേക്ക് കടന്ന നവകേരള സദസ് പൂഞ്ഞാര്‍ നിയോജക മണ്ഡലത്തില്‍ ജില്ലാതല പര്യടനത്തിന് തുടക്കം കുറിച്ചു.
ഡിസംബര്‍ 14 വരെ ഇനി കോട്ടയത്തെ വിവിധ നിയോജകമണ്ഡലങ്ങളില്‍ മുഖ്യമന്ത്രിയും മന്ത്രിസംഘവും എത്തും.
ഇതിനിടെ പാലായിലെ നവകേരള സദസില്‍ വികസന പ്രവര്‍ത്തികള്‍ക്ക് ഫണ്ട് ആവശ്യപ്പെട്ട തോമസ് ചാഴിക്കാടന്‍ എംപിയെ മുഖ്യമന്ത്രി പരസ്യമായി അതൃപ്തിയറിയിച്ചു. പരാതി സ്വീകരിക്കലല്ല സദസിന്റെ പ്രധാന ലക്ഷ്യമെന്ന് മുഖ്യമന്ത്രി.

അതേസമയം നവകേരള സദസിനു സംഭാവന നൽകിയ സംഭവത്തിൽ വെച്ചൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈല കുമാറിനെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. ഇടുക്കിയിൽ ഇന്നും മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം ഉണ്ടായി. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കരിങ്കൊടി കാണിച്ചത്.

Advertisement