കഠിനമെന്‍റയ്യപ്പാ

Advertisement

ശബരിമല.സന്നിധാനം മുതല്‍ ശരണവഴിയും ഇടത്താവളങ്ങളുമടക്കം ശബരിമലക്ക് യാത്രാദുരിതം തുടരുന്നു. തിരക്ക് നിയന്ത്രിക്കാൻ കർശന നിർദേശങ്ങളുമായി ഹൈക്കോടതി.
ശബരിമലയെ സംബന്ധിച്ച പ്രചാരണങ്ങൾ രാഷ്ട്രീയ അജണ്ടയോടെയെന്നും, എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത്. തിരക്ക് ഒഴിവാക്കാൻ കൂടുതൽ സംവിധാനങ്ങൾ ഒരുക്കണമെന്ന് മുഖ്യമന്ത്രി നിർദേശം നൽകി.

വലിയ തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെടുന്നതെങ്കിലും കാര്യങ്ങൾ നിയന്ത്രണ വിധേയമാണ്.
ദർശനം പൂർത്തിയാക്കിയ തീർത്ഥാടകർ സന്നിധാനത്ത് നിന്ന് മടങ്ങി പോകാൻ കൂട്ടാക്കാത്തതാണ് പോലീസിന് പ്രതിസന്ധിയാകുന്നത്. വിഷയം പരിഗണിച്ച ഹൈക്കോടതി തിരക്കൊഴിവാക്കാൻ കർശനം നിർദ്ദേശങ്ങൾ ആണ് നൽകിയത്. സ്പോട് ബുക്കിങ്ങോ വേർച്വൽ ക്യൂ ബുക്കിങ്ങോ ഇല്ലാതെ ഭക്തരെ പ്രവേശിപ്പിക്കരുതെന്ന് കോടതി നിർദേശിച്ചു. ഇന്നത്തെ സ്ഥിതി എന്തെന്ന ചോദ്യത്തിന് നിലക്കൽ പാർക്കിംഗ് ഗ്രൗണ്ട് നിറഞ്ഞെന്ന് എഡി ജിപി – എം ആർ അജിത് കുമാർ മറുപടി നൽകി. നിലക്കലിൽ പരിശോധന നടത്തി റിപ്പോർട്ട്‌ സമർപ്പിക്കാൻ പത്തനംതിട്ട ആർടിഒയെ ഹൈകോടതി ചുമതലപ്പെടുത്തി.
തിരക്ക് ഒഴിവാക്കാൻ കൂടുതൽ സംവിധാനങ്ങളും ഏർപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അവലോകനയോഗത്തിൽ നിർദ്ദേശം നൽകി.അതേസമയം ശബരിമലയെ സംബന്ധിച്ച പ്രചാരണങ്ങൾ രാഷ്ട്രീയ പ്രേരിതമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു

ദേവസ്വം ബോർഡിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്തെത്തി. ഇതുവരെ നടക്കാത്ത കാര്യങ്ങളാണ് ശബരിമലയിൽ നടക്കുന്നതെന്ന് വിഡി സതീശൻ പറഞ്ഞു

ശബരിമലയിലെ മുന്നൊരുക്കങ്ങളിൽ ദേവസ്വം ബോർഡ് പരാജയപ്പെട്ടെന്ന് ആരോപിച്ച ബോർഡ് ആസ്ഥാനത്തേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തി

ഓഫീസിലേക്ക് തള്ളി കയറാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി

Advertisement