ഗവർണറുടെ വാഹനം തടഞ്ഞു പ്രതിഷേധിച്ച എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ ഗുരുതര വകുപ്പായ ഐ.പി.സി 124 ചുമത്തി

Advertisement

തിരുവനന്തപുരം . ഗവര്‍ണര്‍ സ്വയമിടപെട്ടു, ഗവർണറുടെ വാഹനം തടഞ്ഞു പ്രതിഷേധിച്ച എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ ഗുരുതര വകുപ്പായ ഐ.പി.സി 124 ചുമത്തി. കൂടുതൽ വകുപ്പുകൾ ചുമത്തണമെന്നു ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അതേ സമയം പോലീസ് വീഴ്ചയടക്കം ചൂണ്ടിക്കാട്ടി ഗവർണർ ചീഫ് സെക്രട്ടറിയോടും പോലീസ് മേധാവിയോടും റിപ്പോർട്ട് തേടി.

കന്റോൺമെന്റ് പോലീസും പേട്ട പോലീസും എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെയെടുത്ത കേസുകളിൽ ദുർബല വകുപ്പുകളായിരുന്നു ചുമത്തിയിരുന്നത്.പോലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയത്
മാത്രമായിരുന്നു ജാമ്യമില്ല വകുപ്പ്.
പിന്നാലെ ഗവർണർ തന്നെ കടുത്ത വകുപ്പുകൾ ചുമത്തണമെന്നു ആവശ്യപ്പെട്ടു. ഗവര്‍ണറുടെ വാഹനം തടഞ്ഞ് കരിങ്കൊടി പ്രതിഷേധം നടത്തിയ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെയാണ് ഒടുവിൽ കൂടുതൽ കർശനമായ ഐപിസി 124 ആം വകുപ്പ് കൂടി ചുമത്തിയത്.രാഷ്ട്രപതിയെയോ ഗവർണറെയോ തടയുന്നതിനെതിരെയുള്ള ഗുരുതര വകുപ്പാണ് IPC 124.7 വര്‍ഷം കഠിന തടവ് ലഭിക്കാം.പൊതുമുതൽ നശിപ്പിച്ച
വകുപ്പും ചുമത്തി.ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും ഗവർണർ റിപ്പോർട്ട് തേടിയി.ഇനി ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ എന്ത് നടപടി ഉണ്ടാകുമെന്നും ഗവർണർ ചോദിച്ചിട്ടുണ്ട്.ജാമ്യമില്ല വകുപ്പ് പ്രകാരം
കന്റോൺമെന്റ് പോലീസ് അറസ്റ്റ് ചെയ്ത ഏഴു എസ്എഫ്ഐ പ്രവർത്തകരിൽ ആറു പേരെ പോലീസ് റിമാൻഡ് ചെയ്തു.
ആറാം പ്രതി അമന്‍ ഗഫൂറിന് എൽഎൽബി പരീക്ഷയുണ്ടെന്ന പരിഗണനയിൽ ജാമ്യം അനുവദിച്ചു.പേട്ട പോലിസ് അറസ്റ്റ് ചെയ്ത 5 എസ്.എഫ്.ഐ പ്രവർത്തകർക്ക് ജാമ്യവും നൽകി.തിരുവനന്തപുരം ജെ.എഫ്.എം.സി മൂന്നാം കോടതിയാണ് കേസ് പരിഗണിച്ചത്‌.

Advertisement