കേന്ദ്രത്തിനെതിരെ കേരളം സുപ്രിം കോടതിയിൽ

Advertisement

ന്യൂഡെല്‍ഹി. കേന്ദ്രത്തിനെതിരെ കേരളം സുപ്രിം കോടതിയിൽ. കടമെടുപ്പ് പരിധി കുറച്ചതിനെതിരെ കേരളം ഹർജി നൽകി.

കേന്ദ്രസർക്കാർ സാമ്പത്തികമായി ഞെരുക്കുന്നുവെന്ന് സംസ്ഥാനം ഹർജിയിൽ.സാമ്പത്തിക സ്വയംഭരണാവകാശത്തിൽ ഭരണഘടനാപരമായ ഇടപെടൽ തടയണമെന്ന് കേരളം.ഭരണഘടന അനുഛേദം 293 ന്റെ ലംഘനമെന്ന് കേരളം. ധനകാര്യ ഫെഡറലിസം തകർക്കുന്നു വെന്ന് കേരളം വാദിക്കുന്നു.

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സാമ്പത്തിക അടിയന്തരാവസ്ഥ നടപ്പാക്കാന്‍ കേന്ദ്രം പദ്ധതിയിടുന്നുവെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് ഈ നീക്കമെന്ന് സൂചനയുണ്ട്. ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള പോര് മുറുകിയതോടെ സംസ്ഥാനത്തിന് മേല്‍ കേന്ദ്രം പിടിമുറുക്കുമെന്ന സൂചനയാണ് പരക്കെയുള്ളത്. കടമെടുപ്പു പരിധിവിട്ടുവെന്ന വിലയിരുത്തലില്‍ കേന്ദ്രം കടമെടുപ്പ് തടഞ്ഞതോടെ സര്‍ക്കാര്‍ ശമ്പള വിതരണം വെട്ടിക്കുറയ്ക്കുമെന്ന ആശങ്കയും പരന്നിട്ടുണ്ട്.

Advertisement