കൊച്ചി.ശബരിമലയിലെ തിരക്ക് സംബന്ധിച്ച് സ്വമേധയ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. തിരക്ക് നിയന്ത്രിക്കാനും തീർത്ഥാടകർക്ക് അടിസ്ഥാനസൗകര്യം ഒരുക്കാനും കോടതി കഴിഞ്ഞദിവസം നിർദ്ദേശിച്ചിരുന്നു. എഡിജിപി എം ആർ അജിത് കുമാർ കോടതിയിൽ നേരിട്ട് ഹാജരായി ഇതുവരെ സ്വീകരിച്ച നടപടിക വിശദീകരിച്ചു.സ്പോട്ട് ബുക്കിങോ വെർച്വൽ ക്യൂ ബുക്കിങോ ഇല്ലാതെ ആളുകളെ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കരുത് എന്ന് കോടതി നിർദേശിച്ചിരുന്നു. ദേവസ്വം സൗകര്യങ്ങൾ ഒരുക്കണമെന്നും ശബരിമലയിൽ നിന്നുള്ള വരുമാനമാണ് ദേവസ്വം ബോർഡ് ജീവനക്കാരുടെ ശമ്പളം എന്ന് ഓർമ വേണമെന്നും കോടതി പറഞ്ഞിരുന്നു.
അതേസമയം വെർച്വൽ ക്യൂ ബുക്കിംഗ് പൂർത്തിയായിട്ടുണ്ട്. 14 മുതൽ 27 വരെ ഉള്ള വെർച്ചൽ ക്യൂ ബുക്കിംങ്ങുകൾ പൂർത്തിയായി. ഇരുപത്തിയേഴാം തീയതിയും ഇന്നും മാത്രം സ്ലോട്ടുകൾ ഒഴിഞ്ഞു കിടക്കുന്നു. ഇന്ന് വെർച്വൽ ക്യൂ ബുക്കിങ്ങ് 77 , 538കടന്നു.