കായംകുളം. തന്റെ ഫോണിലേക്ക് വിദേശ നമ്പരില്‍ നിന്ന് അശ്ലീല ദൃശ്യം അയച്ചയാൾക്കെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് അരിത ബാബു കായംകുളം ഡിവൈഎസ്പി ഓഫീസിൽ എത്തി പരാതി നൽകി.
ഇന്നലെ ഉച്ച മുതൽ തുടർച്ചയായി തന്റെ ഫോണിലേക്ക് ഒരു വിദേശ നമ്പരിൽ നിന്നും വാട്സാപ്പിൽ വീഡിയോ കോൾ വന്നുകൊണ്ടേയിരുന്നുവെന്ന് അരിത. സംഭവത്തിൽ ഫേസ്ബുക്കിൽ അരിത സ്ക്രീന്‍ ഷോട്ട് പങ്കുവെച്ചിരുന്നു
തന്നെ വീഡിയോ കോൾ ചെയ്തപ്പോൾആരാണെന്ന് മെസേജിൽ ചോദിച്ചിട്ട് മറുപടി ലഭിച്ചില്ല. എന്നിട്ടും വീഡിയോ കോൾ തുടർന്നപ്പോൾ ക്യാമറ ഓഫ് ചെയ്ത ശേഷം അറ്റൻഡ് ചെയ്തു. ക്യാമറ മറച്ചു പിടിച്ച നിലയിലായിരുന്നു. പിന്നീട് തന്റെ ഫോണിലേക്ക് ഇയാള്‍ അശ്ലീല ദൃശ്യങ്ങൾ അയക്കുകയായിരുന്നുവെന്ന് അരിത പരാതിയില്‍ പറയുന്നു.