2023 ഡിസംബർ 13 ബുധൻ
BREAKING NEWS
👉ചലച്ചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത്തിൻ്റെ
വിവാദ പരാമർശത്തിൽ മന്ത്രി സജി ചെറിയാൻ വിശദീകരണം തേടി
👉വയനാട്ടിൽ വാകേരിയിൽ യുവാവിനെ കടിച്ചു കൊന്ന
കടുവയ്ക്കായി ഇന്നും തിരച്ചിൽ തുടരും.
👉മധ്യ പ്രദേശിൽ മുഖ്യമന്ത്രിയായി
മോഹൻ യാദവ് ഇന്ന് രാവിലെ 11.30 ന് സത്യപ്രതിഞ്ജ ചെയ്യും. പ്രധാനമന്ത്രി പങ്കെടുക്കും.
👉ചത്തീസ്ഗഢിൽ വിഷ്ണു ദേവ് സായ് ഉച്ചയ്ക്ക് 2 മണിക്ക് മുഖ്യമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്യും.പ്രധാനമന്ത്രി പങ്കെടുക്കും.
👉മാർപ്പാപ്പയുടെ പ്രതിനിധി ഇന്ന് കൊച്ചിയിൽ, ജനാഭിമുഖ കുർബാന തർക്കത്തിൽ തീരുമാനം ഉണ്ടായേക്കും.
👉ഓർക്കാട്ടേരിയിലെ ഷബ്നയുടെ മരണം:
ഒളിവിലുള്ളവരെ അറസ്റ്റ് ചെയ്യാൻ ഊർജിത നീക്കവുമായി പോലീസ്
👉സംസ്ഥാനത്ത് ഉപതെരത്തെടുപ്പ് കഴിഞ്ഞ 30 വാർഡുകളിലെ ഫലം ഇന്നറിയാം
👉ശബരിമലയിലെ തിരക്ക് നിയന്ത്രണം: കേസ് ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.
🌴 കേരളീയം 🌴
🙏ഗവര്‍ണര്‍ക്കു നേരെയുള്ള എസ്എഫ്ഐ പ്രതിഷേധം സ്റ്റേറ്റിനെതിരായ കുറ്റകൃത്യമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. ഗവര്‍ണറുടെ കാറിന്റെ ചില്ലില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഇടിച്ചതുമൂലം ഗ്ലാസ് തകരാറിലായെന്നും 76,357 രൂപയുടെ നഷ്ടമുണ്ടെന്നും രാജ്ഭവന്‍. ആറു പ്രതികളെ കോടതി റിമാന്‍ഡു ചെയ്തു. എല്‍എല്‍ബി വിദ്യാര്‍ത്ഥിയായ ഒരു പ്രതിക്ക് പരീക്ഷ എഴുതാന്‍ ഇടക്കാല ജാമ്യം അനുവദിച്ചു.
🙏എസ്എഫ്ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു കാറില്‍ ഇടിച്ച സംഭവത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും റിപ്പോര്‍ട്ടു തേടി. സുരക്ഷാ വീഴ്ച ഉണ്ടായതു സംബന്ധിച്ചു വിശദീകരിക്കണമെന്നാണ് ആവശ്യപ്പെട്ടത്. പൊലീസ് സ്വീകരിച്ച നടപടികള്‍ വിശദീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
🙏കേരള സര്‍വകലാശാല സെനറ്റിലേക്കു നാലു വിദ്യാര്‍ഥികളെ നിര്‍ദേശിച്ച ഗവര്‍ണറുടെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. മാര്‍ ഇവാനിയോസ് കോളേജ് വിദ്യാര്‍ത്ഥി നന്ദകിഷോര്‍, അരവിന്ദ് എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി.
🙏സംസ്ഥാനത്തെ 33 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന്. 14 ജില്ലകളിലായി ഒരു ജില്ലാ പഞ്ചായത്ത്, 5 ബ്ലോക്ക് പഞ്ചായത്ത്, 24 ഗ്രാമ പഞ്ചായത്ത്, 3 മുനിസിപ്പാലിറ്റി വാര്‍ഡുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
🙏കോളേജ് അധ്യാപക നിയമനത്തിന് സെറ്റ് പരീക്ഷയും എസ്എല്‍ഇടി പരീക്ഷയും അടിസ്ഥാന യോഗ്യതയായി കണക്കാക്കുമെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു. 2018 ല്‍ യുജിസി ചട്ടത്തില്‍ ഭേദഗതി വരുത്തിയത് പരിഗണിച്ചാണ് പുതിയ നീക്കം. ഇതോടെ കോളജ് നിയമനത്തിന് നാഷണല്‍ എലിജിബിലിറ്റ് ടെസ്റ്റ് അടിസ്ഥാന യോഗ്യതയാവില്ല.
🙏യെമനില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ അമ്മയ്ക്ക് യെമനില്‍ പോകാമെന്ന് ഡല്‍ഹി ഹൈക്കോടതി. മകളെ സന്ദര്‍ശിക്കാനും മോചിപ്പിക്കാനുള്ള നടപടികള്‍ക്കു ശ്രമിക്കാനും അനുമതി തേടിയതിനെ വിദേശകാര്യ മന്ത്രാലയം എതിര്‍ത്തതു വകവയ്ക്കാതെയാണ് കോടതി അനുമതി നല്‍കിയത്. മകളുടെ ജീവന്‍ രക്ഷിക്കാന്‍ പോകാന്‍ അനുമതി തേടുമ്പോള്‍ മന്ത്രാലയം തടയുന്നത് എന്തിനാണെന്ന് ഹൈക്കോടതി ചോദിച്ചു.
🙏ശബരിമലയിലെ തിരക്കു നിയന്ത്രിക്കാന്‍ വേണ്ടത്ര പോലീസുകാര്‍ ഇല്ലെങ്കില്‍ എന്‍എസ്എസ്- എന്‍സിസി വളണ്ടിയര്‍മാരുടെ സഹായം തേടാവുന്നതാണെന്നു ഹൈക്കോടതി. കേരളത്തിനു പുറത്തുള്ള എത്ര പേര്‍ സ്പോട്ട് ബുക്ക് ചെയ്യുന്നുണ്ടെന്ന് ഹൈക്കോടതി ചോദിച്ചു.
🙏മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനവും വധശ്രമത്തിനു കേസും നേരിടേണ്ടിവരുമ്പോള്‍ ഗവര്‍ണറെ കരിങ്കൊടികാട്ടി ആക്രമിച്ച എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ ദുര്‍ബലവകുപ്പുകള്‍ മാത്രമാണ് ചുമത്തിയതെന്ന് കെപിസിസി പ്രസിഡണ്ട് കെ. സുധാകരന്‍.
🙏എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഗവര്‍ണറെ ആക്രമിച്ചതു പൊലീസിന്റെ ആസൂത്രണമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പൈലറ്റ് വാഹനങ്ങള്‍ അക്രമികള്‍ക്കായി നിര്‍ത്തികൊടുത്തെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
🙏തിരുവനന്തപുരം പേട്ടയില്‍ ഗവര്‍ണര്‍ക്കെതിരെ കരിങ്കൊടി കാണിച്ച് അറസ്റ്റിലായ അഞ്ച് എസ്എഫ്ഐക്കാര്‍ക്കു കോടതി ജാമ്യം അനുവദിച്ചു. പൊലീസുകാരുടെ ഔദ്യോഗിക കൃത്യ നിര്‍വഹണം തടസപ്പെടുത്താന്‍ ശ്രമിച്ചെന്ന് ആരോപിച്ചാണ് ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തത്.
🙏കോഴിക്കോട് ഓര്‍ക്കാട്ടേരിയിലെ ഷബ്ന ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒടുവില്‍ ഭര്‍ത്താവിന്റെ മാതാപിതാക്കള്‍, സഹോദരി എന്നിവരെ പോലീസ് പ്രതി ചേര്‍ത്തു. ആത്മഹത്യ പ്രേരണ, ഗാര്‍ഹിക പീഡനം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പൊലീസ് ഇവരെ പ്രതികളാക്കിയത്. ഇവര്‍ ഒളിവിലാണെന്നും ഉടന്‍ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.
🙏ക്രിസ്മസിനോടനു
ബന്ധിച്ച് ബാംഗ്ലൂരു, ചെന്നൈ എന്നിവിടങ്ങളിലേക്ക് 20 മുതല്‍ കെഎസ്ആര്‍ടിസി പ്രത്യേക സര്‍വ്വീസുകള്‍ ആരംഭിക്കും. ജനുവരി മൂന്നു വരെയാണ് അധിക സര്‍വ്വീസുകള്‍ നടത്തുക.
🙏കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ബോര്‍ഡ് അംഗത്വം സംവിധായകന്‍ ഡോ. ബിജു രാജിവച്ചു. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തുമായുള്ള തര്‍ക്കത്തിനിടെയാണു രാജി. തൊഴില്‍പരമായ കാരണങ്ങളാലാണ് രാജി എന്നാണ് കത്തില്‍ പറയുന്നത്.
🙏അനന്തപുരി എഫ് എം അടച്ചുപൂട്ടുന്നില്ലെന്ന് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂര്‍. ലോക്സഭയില്‍ കൊടിക്കുന്നില്‍ സുരേഷ് എം പി ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
🙏പൊലീസിന്റെ വയര്‍ലെസ് സന്ദേശം ചോര്‍ത്തിയെന്ന കേസില്‍ മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയക്ക് കോടതി ജാമ്യം അനുവദിച്ചു. പാലാരിവട്ടം പൊലീസ് ചുമത്തിയ സൈബര്‍ കേസിലാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്.
🙏ഫേസ്ബുക്കില്‍ അപകീര്‍ത്തിപരമായ പോസ്റ്റിട്ടയാള്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നു കോടതി ഉത്തരവ്. തൃശൂര്‍ സ്വദേശിയും സൈക്കോളജിസ്റ്റുമായ എം.കെ പ്രസാദിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്നു പോസ്റ്റിട്ട കോട്ടയം സ്വദേശി ഷെറിന്‍ വി ജോര്‍ജിനോടു നഷ്ടപരിഹാരം നല്‍കണമെന്നാണ് തൃശ്ശൂര്‍ അഡീഷണല്‍ സബ് കോടതി ഉത്തരവിട്ടത്.
🙏എറണാകുളം വടക്കന്‍ പറവൂരില്‍ കഞ്ചാവു വേട്ടയ്ക്കെത്തിയ എക്സൈസ് ഉദ്യോഗസ്ഥര്‍ക്കു നേരെ വളര്‍ത്തു നായകളെ തുറന്നു വിട്ട് യുവാവിന്റെ പരാക്രമം. വടക്കന്‍ പറവൂര്‍ സ്വദേശി നിഥിനാണ് നായ്ക്കളെ തുറന്നുവിട്ട ശേഷം രക്ഷപ്പെട്ടത്. നിഥിന്റെ അച്ഛന്‍ മനോജിനെ അറസ്റ്റു ചെയ്തു.
🇳🇪 ദേശീയം 🇳🇪
🙏തമിഴ്നാട് നിയമസഭ പാസാക്കിയ ബില്ലുകള്‍ ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയച്ചതു ഭരണഘടനാ വിരുദ്ധമെന്നു പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പുതിയ ഹര്‍ജി നല്‍കി. പാസാക്കിയ ബില്ലുകള്‍ പ്രാബല്യത്തിലായെന്നു പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
🙏ഇന്ത്യയില്‍ കോണ്‍ഗ്രസുള്ളപ്പോള്‍ മണി ഹീസ്റ്റ് കഥകള്‍ ആര്‍ക്ക് വേണമെന്നു പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസിന്റെ രാജ്യസഭാ എംപി ധീരജ് പ്രസാദ് സാഹുവിന്റെ 351 കോടി രൂപയുടെ കള്ളപ്പണം പിടിച്ചെടുത്തിരിക്കേയാണ് മോദിയുടെ പരിഹാസം.
🙏അയോധ്യ രാമക്ഷേത്രത്തിലെ പൂജാരിയായ മോഹിത് പാണ്ഡെയെ അപകീര്‍ത്തിപ്പെടുത്താന്‍ പാണ്ഡേയുടേതെന്ന പേരില്‍ വ്യാജ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിനു ഗുജറാത്തിലെ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. ഹിതേന്ദ്ര പിതാഡിയയെ ഗുജറാത്ത് പൊലീസാണ് അറസ്റ്റു ചെയ്തത്.
🙏ലോക്സഭയില്‍നിന്ന് അയോഗ്യയാക്കപ്പെട്ട തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര ഒരു മാസത്തിനകം ഔദ്യോഗിക വസതി ഒഴിയണമെന്ന് ലോക്സഭാ സെക്രട്ടേറിയറ്റ് നോട്ടീസ് നല്‍കി.
🏏 കായികം🏏
‘
🙏ഇന്ത്യാ- ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ രണ്ടാമത്തെ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 5 വിക്കറ്റിന്റെ വിജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 39 പന്തില്‍ 68 റണ്‍സെടുത്ത റിങ്കു സിങിന്റേയും 36 പന്തില്‍ 56 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവിന്റേയും മികവില്‍ 19.3 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സെടുത്ത് നില്‍ക്കുമ്പോള്‍ മഴയെത്തി.
🙏ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം 15 ഓവറില്‍ 152 എന്ന നിലയില്‍ പുനര്‍നിശ്ചയിച്ച വിജയലക്ഷ്യം ദക്ഷിണാഫ്രിക്ക 7 പന്തും 5 വിക്കറ്റും ബാക്കിനില്‍ക്കേ മറികടന്നു. ഇതോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 1-0 ത്തിന് മുന്നിലെത്തി.
🙏തുര്‍ക്കി ഫുട്ബോള്‍ ലീഗിലെ എംകെഇ അങ്കാറഗുചു – കയ്കുര്‍ റിസെസ്‌പൊര്‍ മത്സരത്തിന്റെ ഇന്‍ജുറി ടൈമില്‍ അങ്കാറഗുചുവിനെതിരെ പെനാല്‍റ്റി വിധിച്ച റഫറി ഹലില്‍ യുമുത് മെലെറിന്റെ മുഖത്തിടിച്ച് അങ്കാറഗുചു പ്രസിഡന്റ് ഫാറുക് കൊച. ഇടിയേറ്റ് നിലത്ത് വീണ റഫറിയെ അങ്കാറഗുചു ഒഫീഷ്യല്‍സ് നിലത്തിട്ട് ചവിട്ടി കൂട്ടി.
🙏2023ലെ ‘അത്‌ലീറ്റ് ഓഫ് ദി ഇയര്‍’ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അമേരിക്കയുടെ 100, 200 മീറ്റര്‍ താരം നോഹ ലൈല്‍സ് , സ്വീഡന്റെ പോള്‍വാള്‍ട്ട് താരം മോന്‍ഡോ ഡ്യുപ്ലാന്റിസ് , കെനിയയുടെ മാരത്തോണ്‍ താരം കെല്‍വിന്‍ കിപ്റ്റം എന്നിവര്‍ പുരുഷ വിഭാഗത്തിലും കെനിയന്‍ ദീര്‍ഘദൂര താരം ഫെയ്ത് കിപ്യേഗന്‍, വെനസ്വേലന്‍ ട്രിപ്പിള്‍ ജംപ് താരം യുളിമര്‍ റോഹാസ്, എത്യോപ്യന്‍ മാരത്തണ്‍ താരം ടിഗിസ്റ്റ് അസഫ എന്നിവര്‍ യഥാക്രമം ട്രാക്ക്, ഫീല്‍ഡ്, ഔട്ട് ഓഫ് സ്റ്റേഡിയം വിഭാഗങ്ങളില്‍ തിരഞ്ഞെടുക്കപ്പെട്ടു.