ഓൺലൈൻ ട്രേഡിംഗ് , തിരുവനന്തപുരത്ത് നിന്നും തമിഴ്നാട് സ്വദേശിയെ തട്ടിക്കൊണ്ട് പോയി

Advertisement

തിരുവനന്തപുരം.ഓൺലൈൻ ട്രേഡിംഗ് പണമിടപാടുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നു തിരുവനന്തപുരത്ത് നിന്നും തമിഴ്നാട് സ്വദേശിയെ തട്ടിക്കൊണ്ട് പോയി മർദ്ദിച്ചു.പേട്ടയിൽ വാടകക്ക് താമസിക്കുന്ന തമിഴ്നാട് സ്വദേശി മധുമോഹനെയാണ് ഗുണ്ടാ സംഘം തട്ടിക്കൊണ്ട് പോയത്. പേട്ട പോലീസ് നടത്തിയ അന്വേഷണത്തിൽ മധുരയിൽ നിന്ന് മധു മോഹനെ കണ്ടെത്തി.

തമിഴ്നാട്ടിൽ നിന്നുള്ള ഗുണ്ടാസംഘമാണ് പേട്ട ആനയറയില്‍ താമസിക്കുന്ന മധു മോഹനെ തട്ടി കൊണ്ട് പോയത്. തുടർന്ന് മധുരയിലെത്തിച്ച മധുമോഹനെ സംഘം ക്രൂരമായി മർദ്ദിച്ചു.
ഇതിനിടയില്‍ ഇയാളുടെ ഭാര്യയെ വീഡിയോ കാള്‍ വിളിച്ച് പണത്തിനായി ഭീഷണിപ്പെടുത്തി. മധു മോഹന്‍റെ കഴുത്തില്‍ കത്തിവെച്ചാണ് സംഘം വീഡിയോ കോൾ ചെയ്ത് .
തുടര്‍ന്ന് മധു മോഹന്‍റെ ഭാര്യയുടെ പരാതിയില്‍ കേസെടുത്ത പേട്ട പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് മധുരയിലെത്തി. പൊലീസ് മധുരയിലെ ഒളി സങ്കേതത്തില്‍ എത്തിയപ്പോഴെക്കും മധു മോഹനെ ഉപേക്ഷിച്ച് ഗുണ്ടകള്‍ രക്ഷപ്പെട്ടു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് രണ്ടുപേര്‍ പിടിയിലായത്.തമിഴ്നാട് സ്വദേശി അശോകന്‍, ശരവണന്‍ എന്നിവരാണ് പോലീസ് അറസ്റ്റ് ചെയ്തത്.
അശോകന്‍ രണ്ട് കൊലക്കേസുകളിൽ
പ്രതിയാണ്.ഓണ്‍ലൈന്‍ ട്രെയിഡിങിനായി മധുരയിലെ ഒരു ഗുണ്ടാ നേതാവ് മധു മോഹന് പണം നല്‍കിയിരുന്നു. ഈ പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിൽ. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്നാണ് പോലീസിനെഗമനം.ഇക്കാര്യത്തിൽ അന്വേഷണം പുരോഗമിച്ചു വരികയാണ്.

Advertisement