കൂടത്തായി കൂട്ടക്കൊല ഡോക്യൂമെന്ററിയായി നെറ്റ്ഫ്ലിക്സിലൂടെ

Advertisement

കൂടത്തായി കൂട്ടക്കൊല ഡോക്യൂമെന്ററിയായി നെറ്റ്ഫ്ലിക്സിലൂടെ എത്തുന്നു. ‘കറി ആന്‍ഡ് സയനൈഡ് ദ് ജോളി ജോസഫ്’ എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെന്ററിയുടെ ട്രെയിലര്‍ റിലീസ് ചെയ്തു. ഡിസംബര്‍ 22നാണ് ഡോക്യുമെന്ററി റിലീസ് ചെയ്യുന്നത്. 14 വര്‍ഷത്തിനിടെ ആറ് കൊലപാതകങ്ങള്‍ നടത്തിയ പ്രതി ജോളി ജോസഫിന്റെ ജീവിതം ആസ്പദമാക്കിയാണ് ഡോക്യുമെന്ററി ചെയ്തിരിക്കുന്നത്. ചുരുളഴിയാതെ കിടക്കുന്ന പല രഹസ്യങ്ങള്‍ ഇനിയുമുണ്ടെന്നും ജോളി പലതും ഇപ്പോഴും ഒളിപ്പിക്കുകയാണെന്നും ട്രെയിലറില്‍ സൂചിപ്പിക്കുന്നു. ദേശീയ പുരസ്‌കാര ജേതാവ് ക്രിസ്റ്റൊ ടോമിയാണ് ഡോക്യുമെന്റി സംവിധാനം ചെയ്യുന്നത്.