കോട്ടയം: ചങ്ങനാശ്ശേരിയിലെ നവ കേരള സദസ്സ് വേദിയിൽ പ്രസംഗം നിർത്തി മുഖ്യമന്ത്രി പിണറായി വിജയൻ മടങ്ങി. മുഖ്യമന്ത്രിക്ക് ചുമ ആയതിനാൽ സംസാരിക്കാൻ ശബ്ദമില്ലാതെ പെട്ടെന്ന് പ്രസംഗം നിർത്തി മടങ്ങുകയായിരുന്നു. വേദിയിലെ ലൈറ്റിങ്ങിലും മുഖ്യമന്ത്രി പരാതി പറഞ്ഞിരുന്നു.
തൊട്ടുമുന്നിൽ ലൈറ്റ് വച്ചിരിക്കുന്നതിനാൽ ജനക്കൂട്ടത്തെ കാണാൻ കഴിയുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. നമ്മളെ നല്ല വെളിച്ചത്ത് നിർത്തിയിട്ട് ജനങ്ങളെ ഇരുട്ടത്ത് നിർത്തും. അതാണ് ലൈറ്റിങ്ങുകാർ ചെയ്യുന്ന ഒരു ഉപകാരം. വെളിച്ചം മങ്ങിയതോടെ സദസ്സിലെ ജനബാഹുല്യം കാണാമെന്നും മുഖ്യമന്ത്രി പറഞ്ഞു.