ഗവർണരുടെ ക്രിസ്മസ് വിരുന്നിന് പണം അനുവദിച്ച് സർക്കാർ; അനുവദിച്ചത് 7 ലക്ഷം രൂപ

Advertisement

തിരുവനന്തപുരം: രാഷ്ട്രീയ പോരിനിടയിലും ഗവർണരുടെ ക്രിസ്മസ് വിരുന്നിന് 7 ലക്ഷം രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ. ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തിയാണ് ഗവർണരുടെ ക്രിസ്മസ് വിരുന്നിന് പണം അനുവദിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു രാജ്ഭവനിൽ പൗര പ്രമുഖർക്കുള്ള ക്രിസ്മസ് വിരുന്ന് നടന്നത്.

അതേസമയം, സംസ്ഥാനത്തെ ഒരു ക്യാമ്പസ്സിലും ഗവർണറെ കാലുകുത്തിക്കില്ലെന്ന എസ്എഫ്ഐ വെല്ലുവിളി ഏറ്റെടുത്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. 16 ന് കോഴിക്കോടെത്തുന്ന 18 വരെ ഗവർണർ താമസിക്കുന്നത് സർവ്വകലാശാല ഗസ്റ്റ് ഹൗസിലാണ്. നേരത്തെ കോഴിക്കോട്ടെ സർക്കാർ ഗസ്റ്റ് ഹൗസിൽ താമസിക്കാനായിരുന്നു തീരുമാനം. എസ്എഫ്ഐ പ്രഖ്യാപനം വന്നതോടെ താമസം ക്യാമ്പസ്സിനുള്ളിലെ ഗസ്റ്റ് ഹൗസിലേക്ക് മാറ്റുകയായിരുന്നു. കാറിന് മുന്നിലേക്ക് എസ്എഫ്ഐക്കാർ ചാടിയാൽ താൻ ഇറങ്ങിവരുമെന്നും നേരത്തെ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞിരുന്നു.