ശബരിമല സ്പെഷ്യൽ വന്ദേ ഭാരത് അനുവദിച്ചു; സർവീസ് നാളെ മുതൽ ആരംഭിക്കും

Advertisement

‍തിരുവനന്തപുരം: ശബരിമല തീർത്ഥാടകരുടെ സൗകര്യം കണക്കിലെടുത്ത് സ്പെഷ്യൽ വന്ദേഭാരത് ട്രെയിൻ അനുവദിച്ചു. ചെന്നൈ – കോട്ടയം റൂട്ടിൽ വന്ദേഭാരത് അനുവദിച്ചിരിക്കുന്നത്.

15ആം തീയതി മുതൽ വന്ദേ ഭാരത് ട്രെയിൻ സർവീസ് ആരംഭിക്കും. 25 വരെയാണ് ആദ്യഘട്ടത്തിൽ സർവീസ് പ്രഖ്യാപിച്ചത്. 15, 17, 22, 24 തീയതികളിലായി നാല് ദിവസത്തെ സർവീസ് പ്രഖ്യാപിച്ചിരിക്കുന്നത്. വെള്ളി, ഞായർ ദിവസങ്ങളിൽ ചെന്നൈയിൽ നിന്ന് രാവിലെ നാലരയ്ക്ക് പുറപ്പെടുന്ന ട്രെയിൻ വൈകീട്ട് 4.15 ന് കോട്ടയത്ത് എത്തും. ശനി, തിങ്കൾ ദിവസങ്ങളിൽ രാവിലെ 4.40 ന് കോട്ടയത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ വൈകീട്ട് 5.15 ന് ചെന്നെയിൽ എത്തും.

ശബരിമലയിലേക്കുള്ള തിരക്ക് കണക്കിലെടുത്താണ് സ്പെഷ്യൽ സർവീസ് അനുവദിച്ചിരിക്കുന്നത്. ഇന്ന് രാവിലെ എട്ട് മുതൽ റിസർവേഷൻ സൗകര്യം ഉണ്ടായിരിക്കും